
അസം: കൂട്ടബലാത്സംഗ കേസിലെ പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുളത്തില്‍ വീണ് മരിച്ചെന്ന് അസം പോലീസ്.
കേസിലെ പ്രതിയെന്ന് ആരോപിക്കുന്ന താഫസുല്‍ ഇസ്‌ലാം തെളിവെടുപ്പിനായി കൊണ്ട് വന്നപ്പോള്‍ കുളത്തിലേക്ക് ചാടുകയായിരുന്നു.
രണ്ട് മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവിലാണ് ഇസ്‌ലാമിന്റെ മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞ ദിവസമാണ് അസമിലെ നാഗോണ്‍ ജില്ലയില്‍ 14കാരി ട്യൂഷന്‍ ക്ലാസില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ കൂട്ട ബലാത്സംഗത്തിനിരയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബോധരഹിതയായി വഴിയരികില്‍ കിടന്ന പെണ്‍കുട്ടിയെ പ്രദേശവാസികളാണ് ആശുപത്രിയിലെത്തിച്ചത്. അതേസമയം, കേസിലെ പ്രതികളായ മറ്റു രണ്ട് പേരെ പിടികൂടാന്‍ പോലീസിന് ഇനിയും കഴിഞ്ഞിട്ടില്ല.