video
play-sharp-fill

‘ബംഗാളി നടി പായല്‍ മുഖർജിക്ക്  നേരേ, രാത്രി നഗരമധ്യത്തിൽ ആക്രമണം ;  കാര്‍ അടിച്ചുതകര്‍ത്തു, താരത്തിന്റെ കൈയ്ക്ക് പരിക്കേറ്റു’ ; വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പ്രതിഷേധം നടക്കുന്നതിനിടെയാണ് പുതിയ സംഭവം

Spread the love

കൊല്‍ക്കത്ത: ബംഗാളില്‍ നഗരമധ്യത്തില്‍ രാത്രി നടിക്കുനേരെ ആക്രമണം. ബംഗാളി നടി പായല്‍ മുഖർജിയെ കാർ തടഞ്ഞുനിർത്തി ആക്രമിച്ചതായാണു പരാതി.
വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പ്രതിഷേധം നടക്കുന്നതിനിടെയാണ് പുതിയ സംഭവം അരങ്ങേറിയത്.
രാത്രി സതേണ്‍ അവന്യു റോഡിലൂടെ കാറോടിച്ചു പോകുമ്പോള്‍ ബൈക്ക് കുറുകെ നിർത്തിയശേഷം ഒരാള്‍ ആക്രമിക്കുകയായിരുന്നു. നടിയോട് കാറില്‍നിന്നു പുറത്തിറങ്ങാനാവശ്യപ്പെട്ടെങ്കിലും ഇറങ്ങിയില്ല. തുടർന്ന് കല്ലെടുത്ത് ഡ്രൈവിങ് സീറ്റിന്റെ വശത്തുള്ള ചില്ല് ഇടിച്ചു തകർക്കുകയായിരുന്നു. ചില്ലുകൊണ്ട് താരത്തിന്റെ കയ്യില്‍ മുറിവേറ്റു.
സംഭവം നടക്കുമ്ബോള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പായല്‍ ലൈവായി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുന്നുണ്ടായിരുന്നു.
കരയുകയും വിറയ്ക്കുകയും ചെയ്യുന്ന നടിയെയാണ് പുറത്തുവന്ന വീഡിയോയില്‍ കാണാനാവുക.