video
play-sharp-fill

ജോലിഭാരവും മാനസികസമ്മർദ്ദവും ആത്മഹത്യയിലേക്ക് നയിക്കുന്നു, സ്റ്റേഷനുകളിൽ ചുരുങ്ങിയത് അഞ്ച് എസ്.ഐമാരെ നിയമിക്കണം, പോലീസുകാരുടെ മനോവീര്യം കെടുത്തുന്ന നടപടികളുണ്ടാകരുത്, ചെറിയ കുറ്റങ്ങൾക്കു പോലും നേരിടേണ്ടി വരുന്നത് വലിയ നടപടികൾ; പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പ്രമേയം

Spread the love

വടകര: പോലീസുകാർക്കിടയിൽ വലിയ രീതിയിൽ മാനസികസമ്മർദ്ദം വർധിക്കുന്നുണ്ടെന്നും ജോലിഭാരം ഉൾപ്പെടെയുള്ളവ ആത്മഹത്യയിലേക്ക് നയിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി പോലീസ് അസോസിയേഷന്‍ പ്രമേയം.

വടകരയിൽ നടക്കുന്ന പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളന പ്രമേയത്തിലാണ് വിമർശനം. വർധിച്ചുവരുന്ന ജോലിഭാരത്തിനനുസരിച്ച് അംഗബലം ഇല്ലാത്തതാണ് ഉദ്യോഗസ്ഥരില്‍ സമ്മർദം കൂടാൻ കാരണമാകുന്നത്.

സ്റ്റേഷനുകളിൽ ചുരുങ്ങിയത് അഞ്ച് എസ്.ഐമാരെ നിയമിക്കണം. കൂടുതല്‍ വനിതാ പോലീസുകാരെ നിയമിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെടുന്നുണ്ട്. പോലീസുകാരുടെ മനോവീര്യം കെടുത്തുന്ന നടപടികളുണ്ടാകരുതെന്നും ചെറിയ കുറ്റങ്ങൾക്കു പോലും താഴേക്കിടയിലുള്ള പോലീസുകാർ വലിയ നടപടികൾ നേരിടേണ്ടവരുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസുകാരുടെ മനോവീര്യം കെടുത്തുന്ന നടപടികളുണ്ടാകരുതെന്നും ജോലിഭാരം ഉൾപ്പെടെ ആത്മഹത്യയിലേക്കു നയിക്കുന്നുണ്ടെന്നും അസോസിയേഷൻ പറയുന്നു. വടകര ഇരിങ്ങലില്‍ ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.