കോട്ടയം മെഡിക്കൽ കോളേജിൽ ആശുപത്രി വികസന സമിതി നടത്തുന്ന തെറ്റായ നയങ്ങൾക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് ; മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു

Spread the love

ഗാന്ധിനഗർ : രോഗികളിൽ നിന്നും ഐസിയുവിന് അഞ്ഞൂറു രൂപയും, വെൻ്റിലേറ്ററിന് എഴുന്നൂറ്റമ്പത് രൂപയും ചാർജ് എർപ്പെടുത്തിയത് ഉടൻ പിൻവലിക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി എം.മുരളി പറഞ്ഞു.

 

 

യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫിസ് ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

മെഡിക്കൽ കോളേജ് വികസന സമിതി ഇങ്ങനെ ജനങ്ങളിൽ നിന്ന് പിരിക്കുന്ന പണം അനധികൃതമായി നടത്തിയ രാഷ്ട്രീയ നിയമനങ്ങൾക്ക് ശമ്പളം നൽകുവാനും, ധൂർത്തടിക്കുവാനും വേണ്ടിയാണ് വിനിയോഗിക്കുന്നത് ഈ തീരുമാനങ്ങൾ എടുക്കുന്നതിന് വാസവൻ കൂട്ടുനിൽക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ല യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻ്റ് ഗൗരി ശങ്കർ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, ഏറ്റുമാനൂർ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് സോബിൻ തെക്കേടം,

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ അറിയപ്പള്ളി, ജില്ലാ ഭാരവാഹികൾ കൃഷ്ണകുമാർ, ഷിയാസ് മുഹമ്മദ്, അനൂപ് അബൂബക്കർ, മോനു ഹരിദാസ്, യദു സി നായർ, അസീബ്, ബിബിൻ വർഗീസ്, റിച്ചി സാം ലൂക്കോസ്, അബു താഹിർ, വിഷ്ണു വിജയൻ,അർജുൻ രമേശ്,ജിബിൻ, ജെനിൻ ഫിലിപ്പ്,വിഷ്ണു ചെമ്മണ്ടവള്ളി, റാഷ് മോൻ ഓതാട്ടിൽ,സുബിൻ, സനൽ കാട്ടാട്ടിൽ എന്നിവർ നേതൃത്വം നൽകി