ഉറങ്ങി എഴുന്നേല്‍ക്കുമ്പോൾ അസഹനീയമായ ഉപ്പൂറ്റി വേദന ഉണ്ടോ? എങ്കിൽ അറിയാം കാരണങ്ങൾ

Spread the love

ഉറങ്ങി എഴുന്നേല്‍ക്കുമ്ബോള്‍ കാലിന്റെ ഉപ്പൂറ്റിഭാഗം നിലത്ത് കുത്താൻ കഴിയാത്ത രീതിയില്‍ വേദന അനുഭവപ്പെടാറുണ്ടോ?

ദീർഘനേരം നില്‍ക്കുക, കുറെ നേരം ഇരുന്ന ശേഷം എഴുന്നേല്‍ക്കുമ്ബോള്‍ ഇത്തരത്തില്‍ വേദന അനുഭവപ്പെടുക തുടങ്ങിയ അവസ്ഥകള്‍ ഉണ്ടാകാറുണ്ടെങ്കില്‍, സാരമില്ല അല്പം കഴിയുമ്ബോള്‍ മാറുമല്ലോ എന്ന ആശ്വാസത്തില്‍ അവഗണിക്കാൻ വരട്ടെ.ഉപ്പൂറ്റി ഭാഗത്തായി അല്പം നീർകെട്ടോടും ചുവപ്പോടും കൂടി വരുന്ന ഈ വേദന പ്ലാൻ്റാർ ഫാസിയൈറ്റിസ് എന്ന രോഗാവസ്ഥയുടെ ഭാഗമാണ്.ഒത്ത ഒരു തരം മസ്കുലോസ്കലെറ്റല്‍ ഡിസോർഡർ ആണ്. പാദത്തിൻ്റെ കമാനത്തെ പിന്തുണയ്ക്കുന്ന കണക്റ്റീവ് ടിഷ്യു ആയ പ്ലാൻ്റാർ ഫാസിയയുടെ ഒരു തകരാറാറ് മൂലമാണ് ഇതുണ്ടാകുന്നത്.

തുടക്കത്തില്‍ കാര്യമായ വേദന അനുഭവപ്പെടുന്നില്ലെങ്കിലും പിന്നീട് ഇത് കൂടി വരുന്നതായി കാണാം. സാവധാനം ഇത് രണ്ടു കാലുകളെയും ബാധിക്കുന്നു.നടപ്പിന്റെ വേഗത കുറക്കാനും കാലിന്റെ വഴക്കം ഇല്ലാതാക്കാനും ഈ വേദന കാരണമാകുന്നു. പ്ലാൻ്റാർ ഫാസിയൈറ്റിസ് എന്ന അവസ്ഥയ്ക്ക് പിന്നിലെ കാരണങ്ങള്‍ അടുത്തറിയാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. ഉപ്പൂറ്റിക്ക് വിശ്രമം കിട്ടാത്ത അവസ്ഥ

ആവർത്തിച്ചുള്ള സമ്മർദ്ദം , ഓട്ടം, നടത്തം അല്ലെങ്കില്‍ ദീർഘനേരം നില്‍ക്കുന്നത് ഒക്കെ ഈ അവസ്ഥയ്ക്ക് കാരണമാണ്.ഫേഷ്യ ടിഷ്യുവിലെ ചെറിയ വിള്ളല്‍ വരെ വേദനയ്ക്ക് കാരണമാകും. പാദത്തിന്റെ ഘടനയും പ്ലാന്റാർ ഫേഷ്യയ്റ്റിസ് ഉണ്ടാവുന്നതിനു കാരണമാവാം. അത്‌ലറ്റുകളില്‍ കാണപ്പെടുന്ന ഉപ്പൂറ്റി വേദനക്കും കളയൂ വേദനയ്ക്കും കാരണം പ്ലാൻ്റാർ ഫാസിയൈറ്റിസ് ആണ്.

2. ബയോമെക്കാനിക്കല്‍ ഘടകങ്ങള്‍

പരന്ന പാദങ്ങള്‍, ഉയർന്ന കമാനങ്ങള്‍ (പാടത്തിന്റെ മുകളിലായുള്ള ഉയർന്ന തലം) എന്നിവയുള്ളവർ നടക്കുമ്ബോള്‍ കാലില്‍ അമിതമായ സമ്മർദ്ദം ചെലുത്താനിടയുണ്ട്. പരന്ന പാദങ്ങള്‍ കാലിന്റെ കാമനത്തിനു കൂടുതല്‍ സമ്മർദ്ദം നല്‍കുന്നു. ഇത് നീണ്ടു നില്‍ക്കുന്നത് പ്ലാൻ്റാർ ഫാസിയൈറ്റിസ് എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു.

3. പ്രായം

പ്രായം മറ്റൊരു പ്രധാന അപ്രശ്നമാണ് .40 വയസ്സ് മുതല്‍ 60 വയസ്സ് വരെ പ്രായമുള്ളവരിലാണ് പ്ലാൻ്റാർ ഫാസിയയിലെ മാറ്റങ്ങള്‍ കൂടുതലായി കാണപ്പെടുന്നതെന്ന് നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. 45 വയസിനും 64 വയസിനും ഇടയിലുള്ള പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് ഇത് കാണപ്പെടുന്നത്.സ്ത്രീകളിലെ വിശ്രമക്കുറവ് , ആരോഗ്യസംരക്ഷണത്തിലെ വീഴ്ച എന്നിവയെല്ലാം ഇതിനു കാരണമാണ്.

4. പൊണ്ണത്തടി

അമിതമായ ശരീരഭാരം പ്ലാൻ്റാർ ഫാസിയക്ക് ക്ഷതം ഏല്‍പ്പിക്കുന്നു. ഫൂട്ട് ആൻഡ് ആങ്കിള്‍ ഓർത്തോപീഡിക്സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്, BMI വളരെ കൂടുതലുള്ള രോഗികളില്‍ സഹിക്കാനാവാത്ത ഉപ്പൂറ്റിവേദനയാണ് പ്ലാൻ്റാർ ഫാസിയൈറ്റിസ് മൂലമുണ്ടാകുന്നത് എന്നാണ്. ചികിത്സ വൈകിക്കാതിരിക്കുക എന്നതാണ് ഇതില്‍ പ്രധാനം.

5. തൊഴില്‍പരമായ സാധ്യതകള്‍

ദീർഘനേരം നില്‍ക്കുകയോ നടക്കുകയോ ചെയ്യേണ്ട ജോലികള്‍, പ്ലാൻ്റാർ ഫാസിയൈറ്റിസ് വികസിക്കുന്നതിന് കാരണമാകുന്നു. അതിനാല്‍ തന്നെ ദിവസം മുഴുവൻ നില്‍ക്കേണ്ടി വരുന്ന ജോലിയാണ് ചെയ്യുന്നത് എങ്കില്‍ കൃത്യമായ ഇടവേളകളില്‍ കാലുകള്‍ക്ക് വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.