സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത് സുപ്രധാന വിവരങ്ങൾ മറച്ചുവെച്ച്, 49 മുതൽ 53 വരെയുള്ള പേജുകൾ പൂർണമായി ഒഴിവാക്കി, ഒഴിവാക്കാൻ നിർദേശിച്ചത് 21 ഖണ്ഡികകൾ മാത്രം, വെട്ടിമാറ്റിയത് 129 ഖണ്ഡികകൾ; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വീണ്ടും വിവാദം

Spread the love

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ, വിവരാവകാശ കമ്മീഷൻ നിർദേശിച്ചതിനെക്കാൾ കൂടുതൽ ഭാഗം സർക്കാർ നീക്കിയതിൽ വിവാദം. സുപ്രധാന വിവരങ്ങൾ മറച്ചുവെച്ചാണ് സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടതെന്നാണ് ആക്ഷേപം.

49 മുതൽ 53 വരെയുള്ള പേജുകൾ പൂർണമായി ഒഴിവാക്കി. ഈ ഭാഗം മാറ്റാൻ വിവരാവകാശ കമീഷൻ ആവശ്യപ്പെട്ടിരുന്നില്ല. ആകെ 129 ഖണ്ഡികകളാണ് വെട്ടിമാറ്റിയത്. 21 ഖണ്ഡികകൾ മാത്രം ഒഴിവാക്കാൻ വിവരാവകാശ കമ്മീഷൻ നിർദേശിച്ചപ്പോഴാണ് സർക്കാർ ഇത്രയും ഭാഗങ്ങൾ നീക്കിയത്.

എന്നാൽ, സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ പുറത്തുവിടരുതെന്ന് കമ്മീഷൻ നിർദേശിച്ചിരുന്നെന്നും അതിനാലാണ് ഇത്രയും ഭാഗം നീക്കേണ്ടിവന്നതെന്നുമാണ് സർക്കാർ വാദം. റിപ്പോർട്ടുമായി ബന്ധപ്പെട്ട് സർക്കാറിനു മുമ്പിൽ നിയമപരവും സാങ്കേതികവുമായ പ്രശ്നമുണ്ടെന്ന് മുൻ മന്ത്രി എ.കെ. ബാലൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാകില്ല. അന്വേഷണം നടത്തിയ ശേഷമേ തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂ. കേസ് സെപ്റ്റംബർ പത്തിന് ഹൈക്കോടതി പരിഗണിക്കുമെന്നും തുടർ നടപടികൾ കോടതി നിർദേശ പ്രകാരമായിരിക്കുമെന്നും എ.കെ. ബാലൻ പറഞ്ഞു.