പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും ഇന്ത്യൻ വ്യോമസേനയില്‍ അഗ്നിവീറാകാം ; കേരളത്തില്‍ രണ്ടിടത്തേക്ക് അപേക്ഷിക്കാം ; അവസാന തീയതി സെപ്റ്റംബർ 2

Spread the love

സ്വന്തം ലേഖകൻ

ഇന്ത്യൻ വ്യോമസേനയില്‍ അഗ്നിവീറാകാം. നോണ്‍ കോംബാറ്റന്റ് ഇൻടേക്ക് 01/2025 അഗ്നിവീറിനുള്ള അപേക്ഷകള്‍ വ്യോമസേന ക്ഷണിച്ചു. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

2004 ജനുവരി 2 നും 2007 ജൂലൈ 2 നും ഇടയില്‍ ജനിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷകർ അവിവാഹിതരായിരിക്കണം. 152 സെന്റീമീറ്റർ ഉയരം, 5 സെന്റീമീറ്ററെങ്കിലും വികസിപ്പിക്കാവുന്ന നെഞ്ച്, 6 മിനിറ്റ് 30 സെക്കൻഡില്‍ 1.6 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കാനുള്ള കഴിവ് തുടങ്ങിയ ശാരീരിക യോഗ്യതകള്‍ ആവശ്യമാണ്. അപേക്ഷകർ ഒരു മിനിറ്റില്‍ 20 സിറ്റ് അപ്പുകളും ഒരു മിനിറ്റില്‍ 10 പുഷ് അപ്പുകളും ചെയ്യണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഴുത്ത് പരീക്ഷ, ഫിസിക്കല്‍ ഫിറ്റ്നസ് ടെസ്റ്റ്, സ്ട്രീം സ്റ്റെബിലിറ്റി ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കല്‍ എക്സാമിനേഷൻ എന്നിവ നടത്തിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. സെപ്റ്റംബർ രണ്ടാം തീയതിയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

താത്പര്യമുള്ള ഉദ്യോഗാർ‌ത്ഥികള്‍ അപേക്ഷകള്‍ തപാല്‍ ആയി സമർപ്പിക്കണം. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലുളള സേനയുടെ 78 കേന്ദ്രങ്ങളില്‍ അനുയോജ്യമായ സ്ഥലങ്ങളിലേക്ക് അപേക്ഷ തപാലില്‍ അയയ്‌ക്കാവുന്നതാണ്. കേരളത്തില്‍ തിരുവനന്തപുരം ശംഖുമുഖം എയർഫോഴ്സ് സ്റ്റേഷനിലേക്കും ആക്കുളം സതേണ്‍ നേവല്‍ കമാൻഡ് ആസ്ഥാനത്തേക്കും അപേക്ഷ അയയ്‌ക്കാവുന്നതാണ്.

ആപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യുന്നതിന് സന്ദര്‍ശിക്കേണ്ട ലിങ്ക്: https://agnipathvayu.cdac.in/AV/img/non-combatant

കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി സന്ദര്‍ശിക്കേണ്ട ലിങ്ക്: https://agnipathvayu.cdac.in/AV