video
play-sharp-fill

Friday, May 23, 2025
HomeMainഅന്ന് താല്‍പര്യമില്ലായിരുന്നു, കംഫര്‍ട്ടബിള്‍ അല്ലെന്ന് തോന്നിയിരുന്നു ; അതുകൊണ്ടാണ് ഇതുവരെ സിനിമയിലേക്കു വരാതിരുന്നത് : മേതില്‍...

അന്ന് താല്‍പര്യമില്ലായിരുന്നു, കംഫര്‍ട്ടബിള്‍ അല്ലെന്ന് തോന്നിയിരുന്നു ; അതുകൊണ്ടാണ് ഇതുവരെ സിനിമയിലേക്കു വരാതിരുന്നത് : മേതില്‍ ദേവിക

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ആദ്യ സിനിമയായ ‘കഥ ഇന്നുവരെ’ യില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതിന്റെ കാരണം തുറന്നുപറഞ്ഞ് മേതില്‍ ദേവിക. നര്‍ത്തകി എന്ന നിലയില്‍ ശ്രദ്ധേയയായ മേതില്‍ ദേവിക അഭിനയിച്ച ചിത്രം സെപ്റ്റംബറില്‍ റിലീസിന് ഒരുങ്ങുകയാണ്. ബിജു മേനോന്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു മോഹനാണ്.

കഴിഞ്ഞ 25 വര്‍ഷത്തിനിടെ നായികയായി സിനിമകളില്‍ ഒട്ടേറെ അവസരം ലഭിച്ചെങ്കിലും ഇവ വേണ്ടെന്ന് വച്ച് നൃത്തത്തില്‍ ശ്രദ്ധ നല്‍കാനാണ് മേതില്‍ ദേവിക തീരുമാനിച്ചത്. എന്നാല്‍ പണ്ടേ ഒട്ടേറെ അവസരം ലഭിച്ചതല്ലേ, എന്തുകൊണ്ട് അന്ന് അഭിനയിച്ചില്ല എന്ന് പലരും ചോദിച്ചെന്നും മേതില്‍ ദേവിക ഒരു അഭിമുഖത്തില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

”അന്ന് താല്‍പര്യമില്ലായിരുന്നു. കംഫര്‍ട്ടബിള്‍ അല്ലെന്ന് എനിക്ക് തന്നെ തോന്നിയിരുന്നു. ഇപ്പോള്‍ ഈ ടീം നല്ലതെന്ന് തോന്നിയതുകൊണ്ടാണ് യെസ് പറഞ്ഞത്. അതിനുശേഷമാണ് സ്‌ക്രിപ്റ്റും പണവും എല്ലാം…” മേതില്‍ പറഞ്ഞു.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ഞെട്ടിച്ചില്ലെന്ന് നേരത്തെ മേതില്‍ ദേവിക പ്രതികരിച്ചിരുന്നു. എല്ലാവര്‍ക്കും അറിയുന്ന കാര്യമല്ലേ റിപ്പോര്‍ട്ടിലുള്ളത്. ഇത് പുറത്തുവന്നത് കൊണ്ട് പ്രശ്നങ്ങളുടെ തീവ്രത ആളുകള്‍ക്ക് മനസിലാക്കാനായി. സിനിമയിലെ നടന്‍മാര്‍ ജീവിതത്തിലും ഹീറോ ആകാന്‍ ശ്രമിക്കണമെന്നും മേതില്‍ ദേവിക പ്രതികരിച്ചിരുന്നു. അംഗമല്ലെങ്കിലും ഡബ്ല്യുസിസിയെ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്നും മേതില്‍ ദേവിക പറഞ്ഞു. പ്രശ്നപരിഹാരത്തിന് സിനിമയിലെ ഉത്തരവാദിത്തപ്പെട്ടവര്‍ ഇടപെടണം. പുറത്ത് നിന്നുള്ളവര്‍ ഇടപെട്ടാല്‍ വിഷയം കൂടുതല്‍ സങ്കീര്‍ണമാകുമെന്നും മേതില്‍ ദേവിക പ്രതികരിച്ചു.

‘കഥ ഇന്നുവരെ’ യില്‍ നിഖില വിമല്‍, ഹക്കീം ഷാജഹാന്‍, അനുശ്രീ, അനു മോഹന്‍, സിദ്ധിഖ്, രഞ്ജി പണിക്കര്‍, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോര്‍ സത്യ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങിയവരും വിവിധ വേഷങ്ങളില്‍ എത്തുന്നുണ്ട്. വിഷ്ണു മോഹന്‍ സ്റ്റോറീസിന്റെ ബാനറില്‍ വിഷ്ണു മോഹനും, ഒപ്പം ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് ‘കഥ ഇന്നുവരെ’ നിര്‍മിക്കുന്നത്.

ഛായാഗ്രഹണം – ജോമോന്‍ ടി ജോണ്‍, എഡിറ്റിങ് – ഷമീര്‍ മുഹമ്മദ്, സംഗീതം – അശ്വിന്‍ ആര്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റിന്നി ദിവാകര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ – സുഭാഷ് കരുണ്‍, കോസ്റ്റ്യൂംസ് – ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി സുരേന്ദ്രന്‍, പ്രോജക്ട് ഡിസൈനര്‍- വിപിന്‍ കുമാര്‍, വി എഫ് എക്‌സ് – കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈന്‍ – ടോണി ബാബു, സ്റ്റില്‍സ് – അമല്‍ ജെയിംസ്, ഡിസൈന്‍സ് – ഇല്യൂമിനാര്‍ട്ടിസ്‌റ്, പ്രൊമോഷന്‍സ് – 10ജി മീഡിയ, പി ആര്‍ ഒ – എ എസ് ദിനേശ്, ആതിര ദില്‍ജിത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments