ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം ; ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്

Spread the love

പാലക്കാട്‌ : യാക്കര ജങ്ഷനിൽ ബസിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. കടുന്തുരുത്തി സ്വദേശി തോട്ടത്തിൽ വീട്ടിൽ സംഗീത (35) യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8.35 ഓടെയായിരുന്നു സംഭവം.

കോട്ടമൈതാനത്തിനടുത്ത് ബേക്കറിയിലെ ജീവനക്കാരിയായ സംഗീത രാവിലെ കടയിലേക്ക് വരുംവഴിയാണ് അപകടം സംഭവിച്ചത്.

യാക്കര ജങ്ഷനിൽ ബസ് സ്റ്റോപ്പിൽ നിർത്തിയിരുന്ന പാലക്കാട്‌ മീനാക്ഷിപുരം റൂട്ടിലോടുന്ന സ്വകാര്യ ബസിനെ മറികടക്കവേ ബസ് പെട്ടെന്ന് മുന്നോട്ടെടുക്കുകയും സ്കൂട്ടറിൽ തട്ടുകയുമായിരുന്നു. സ്കൂട്ടർ മറിഞ്ഞതോടെ സംഗീത ബസിനടിയിലേക്ക് വീഴുകയും ബസിന്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഗീതയുടെ ഭർത്താവ് രാമചന്ദ്രൻ യാക്കരയിലെ സി.ഐ. ടി.യു. ലോഡിങ് തൊഴിലാളിയാണ്. സരീഷ്മ, സരീഷ് എന്നിവരാണ് മക്കൾ. മൃതദേഹം ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം വാഴക്കടവ് വാതക ശ്മശാനത്തിൽ.