
ആർത്തവമെന്നത് സ്ത്രീ ശരീരത്തെ പ്രത്യുല്‍പാദനത്തിന് സജ്ജമാക്കുന്ന പ്രക്രിയ മാത്രമല്ല, ആരോഗ്യമുള്ള സ്ത്രീ ശരീര ലക്ഷണം കൂടിയാണ്.
ആർത്തവ ചക്രത്തിലുണ്ടാകുന്ന ക്രമക്കേടുകള്‍ പലപ്പോഴും ശരീരത്തിന്റെ ആരോഗ്യപരമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള സൂചനകള്‍ കൂടി നല്‍കുന്ന ഒന്നാണ്. ആരോഗ്യകരമായ ആർത്തവ ചക്രമെന്നത് 28-31 ദിവസങ്ങള്‍ക്കുള്ളില്‍ വരുന്നതാണ്.
ഏറെ വേദനയും മറ്റ് അസ്വസ്ഥതകളും നിറഞ്ഞ ദിനമാണ് പിരീഡ്സ് ദിവസങ്ങള്‍ എന്നത്. മാസത്തില്‍ ഒരിക്കലാണ് ആർത്തവം സാധാരണ ഉണ്ടാകാറുള്ളത്. ചിലർക്ക് മാസത്തില്‍ രണ്ട് തവണ ആർത്തവം ഉണ്ടാകാറുണ്ട്. മാസത്തിലെ രണ്ട് തവണ ആർത്തവം ഉണ്ടാകുന്നത് പല രോഗങ്ങളുടേയും ലക്ഷണം കൂടിയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാസത്തില്‍ രണ്ട് തവണ ആർത്തവം ഉണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങള്‍
ഒന്ന്
ഹോർമോണുകളിലെ ഏറ്റക്കുറച്ചിലുകള്‍, പ്രത്യേകിച്ച് ഈസ്ട്രജൻ, പ്രൊജസ്ട്രോണ്‍ എന്നിവ ക്രമരഹിതമായ ആർത്തവത്തിന് കാരണമാകും. തൈറോയ്ഡ് ഹോർമോണ്‍ ഉല്‍പാദനം അധികമായാലും കുറഞ്ഞാലും പ്രശ്‌നം തന്നെയാണ്. ഇത് ആർത്തവ ക്രമക്കേടുകള്‍ക്കും കാരണമാകുന്നു. ഇത് ചിലപ്പോള്‍ മാസത്തില്‍ രണ്ടു തവണ ആർത്തവമായാണ് വരുന്നത്.
രണ്ട്
ഹോർമോണ്‍ ക്രമക്കേട് വരുത്തുന്ന ഒന്നാണ് സ്‌ട്രെസ് എന്നത്. സ്‌ട്രെസ് പല തരത്തിലെ ആർത്തവ ക്രമക്കേടുകള്‍ക്കും കാരണമാകുന്നു. ഇതില്‍ ഒന്ന് രണ്ടു തവണ വരുന്ന ആർത്തവമാണ്. ഉയർന്ന തലത്തിലുള്ള സമ്മർദ്ദം ആർത്തവചക്രത്തെ തടസ്സപ്പെടുത്തുകയും ക്രമക്കേടുകള്‍ക്ക് കാരണമാവുകയും ചെയ്യും.
മൂന്ന്
ഭക്ഷണക്രമത്തിലോ വ്യായാമ മുറകളിലോ ഉള്ള കാര്യമായ മാറ്റങ്ങള്‍ ആർത്തവത്തെ ബാധിച്ചേക്കാം. പിസിഒഎസ്, തൈറോയ്ഡ് തകരാറുകള്‍, ഗർഭാശയ ഫൈബ്രോയിഡുകള്‍, ചില മരുന്നുകള്‍, പ്രത്യേകിച്ച് ഹോർമോണ്‍ ഗർഭനിരോധന മാർഗ്ഗങ്ങള്‍ എന്നിവയും ആർത്തവചക്രത്തെ ബാധിച്ചേക്കാം.
നാല്
പെട്ടെന്ന് തടി കൂടുന്നതും തടി കുറയുന്നതും ആർത്തവത്തില്‍ ഇത്തരത്തിലെ ക്രമക്കേടുകള്‍ക്ക് വഴിയൊരുക്കും. ഇതു പോലെ തന്നെ അമിത വണ്ണവും ആർത്തവ ക്രമക്കേടുകള്‍ക്ക് കാരണമാകുന്ന ഒന്നാണ്.