
സ്വന്തം ലേഖകൻ
കുമരകം: കുമരകത്തും പരിസര പ്രദേശങ്ങളിലും ഇന്ന് പുലർച്ചെ ഉണ്ടായ അതിശക്തമായ കാറ്റിൽ വൈദ്യുതി ബോർഡിന് കനത്ത നഷ്ടം.
നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചതിൽ കൂടുതലും മരങ്ങൾ കടപുഴകി വീണുണ്ടായതാണ്. വീടുകൾക്ക് മുകളിൽ മരങ്ങൾ കടപുഴകി വീണ് അപകടം ഉണ്ടായതുപോലെ നിരവധി
വൈദ്യുതി പോസ്റ്റുകളും, ലൈനുകളും, ട്രാൻസ്ഫോമറുകളുമാണ് മരങ്ങൾ വീണ് തകർന്നത്. 40 എൽ.ടി പോസ്റ്റുകളും, 3 എച്ച്.ടി പോസ്റ്റുകളും, 20 സ്ഥലങ്ങളിൽ മരം ലൈനിൽ വീണതായും, 22

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടങ്ങളിൽ ലൈൻ കമ്പികൾ മരം വീണ് പൊട്ടിയതായും കുമരകം കെ.എസ്.ഇ.ബിയുടെ പ്രാഥമിക കണക്കുകളിൽ പറയുന്നു. എല്ലാ പ്രദേശങ്ങളിലെയും വൈദ്യുതി എത്രയും പെട്ടെന്ന്
പുനസ്ഥാപിക്കാൻ വേണ്ട നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. വൈദ്യുതി ബന്ധം പുനസ്ഥാപിക്കുവാൻ താമസം നേരിടുന്നതിനാൽ ജനങ്ങൾ സഹകരിക്കണമെന്ന്
കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. എത്രയും പെട്ടെന്ന് വൈദ്യുതി ബന്ധം പൂർണ്ണ സ്ഥിതിയിലാക്കുമെന്നും അതിനായുള്ള ജീവനക്കാർ ഫീൽഡുകളിൽ ജോലികൾ നടത്തുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.