
ശരീരത്തില്‍ അമിതമായി യൂറിക് ആസിഡ് അടിഞ്ഞ് അത് സന്ധികളുടെയും വൃക്കകളുടെയും ആരോഗ്യത്തെ മോശമായി ബാധിക്കാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും.
ഇത്തരത്തില്‍ ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് തടയാൻ രാവിലെ നിർബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. ചെമ്ബരത്തി ചായ

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആന്‍റി ഓക്സിഡന്‍റുകളും മറ്റും അടങ്ങിയ ചെമ്ബരത്തി ചായ രാവിലെ കുടിക്കുന്നത് ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് തടയാൻ സഹായിക്കും.
2. ഇഞ്ചി
ആന്‍റി- ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി ചായ രാവിലെ കുടിക്കുന്നത് ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് തടയാനും ഗൗട്ട് സാധ്യത കുറയ്ക്കാനും സഹായിക്കും.
3. വാഴപ്പഴം
പതിവായി വാഴപ്പഴം കഴിക്കുന്നതും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
4. നെല്ലിക്ക
ഉയർന്ന യൂറിക് ആസിഡിന്‍റെ അളവുമായി ബന്ധപ്പെട്ട വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി, ആന്‍റി ഓക്‌സിഡന്‍റുകള്‍ എന്നിവയാല്‍ സമ്ബുഷ്ടമാണ് നെല്ലിക്ക. ഇത് വൃക്കകളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യും.
5. യോഗര്‍ട്ട്
ഫാറ്റ് കുറഞ്ഞ യോഗര്‍ട്ടും യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
6. ആപ്പിള്‍ സൈഡര്‍ വിനഗര്‍
ആപ്പിള്‍ സൈഡര്‍ വിനഗര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
7. നട്സ്
ബദാം, അണ്ടിപ്പരിപ്പ് പോലെയുള്ള നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ ഗുണം ചെയ്യും.