ഭക്ഷണം കഴിച്ചാലുടൻ മടിപിടിച്ചു ചടഞ്ഞിരിക്കുന്നവരാണോ? അതല്ലെങ്കില്‍ കഴിച്ചാലുടൻ മയങ്ങുന്നവരാണോ? ഈ ശീലങ്ങള്‍മാറ്റി അല്‍പമൊന്നു നടക്കാൻ തയ്യാറായാല്‍ ഗുണങ്ങളേറെയാണ്

Spread the love

ഭക്ഷണം കഴിച്ചാലുടൻ മടിപിടിച്ചു ചടഞ്ഞിരിക്കുന്നവരാണോ? അതല്ലെങ്കില്‍ കഴിച്ചാലുടൻ മയങ്ങുന്നവരാണോ? ഈ ശീലങ്ങള്‍മാറ്റി അല്‍പമൊന്നു നടക്കാൻ തയ്യാറായാല്‍ ഗുണങ്ങളേറെയാണ്.

കഴിച്ചുകഴിഞ്ഞശേഷം നടക്കുന്നത് ദഹനപ്രക്രിയ മെച്ചപ്പെടുത്താനും ശരീരഭാരം ആരോഗ്യകരമായി നിലനിർത്താനുമൊക്കെ സഹായിക്കും.

ദഹനം സുഗമമാക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്ഷണംകഴിച്ചശേഷം അല്‍പമൊന്നു നടക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കും. വയറിലെ പേശികളുടേയും കുടലിന്റേയുമൊക്കെ പ്രവർത്തനം മെച്ചപ്പെടുത്തി ദഹനം എളുപ്പമാക്കും. നെഞ്ചെരിച്ചില്‍, മലബന്ധം, വയറു വീർക്കുക, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങള്‍ ഇല്ലാതാകാനും സഹായിക്കും.

ഷുഗർനിലയും രക്തസമ്മർദവും മെച്ചപ്പെടുത്തും

പ്രമേഹരോഗികള്‍ ഭക്ഷണത്തിനുശേഷം നടക്കുന്നത് ഏറെ ഗുണംചെയ്യും. ഭക്ഷണം കഴിച്ചശേഷം നടക്കുന്നത് ബ്ലഡ് ഷുഗർ ഉയരുന്നത് തടയാൻ സഹായിക്കും. ഭക്ഷണത്തിനുശേഷം നടക്കുന്നത് രക്തസമ്മർദം കുറയാൻ സഹായിക്കുമെന്ന് പലപഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

ആരോഗ്യകരമായ ഭാരം

വണ്ണംകുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണെങ്കില്‍ ഭക്ഷണത്തിനുശേഷമുള്ള നടത്തം ശീലമാക്കണം. ഏറ്റവും ലളിതമായ വ്യായാമമാണ് നടത്തമെങ്കിലും ഇതുകൊണ്ടുള്ള ഗുണങ്ങളേറെയാണ്. കഴിച്ചശേഷം നടക്കുന്നതിലൂടെ കലോറി എരിച്ചുകളയാനും അതുവഴി ഭാരം കുറയാനും സഹായിക്കും. പേശികളും അസ്ഥികളും കരുത്തമാർന്നതാക്കാനും ഊർജസ്വലരാകാനും നടത്തം നല്ലതാണ്.

സുഖകരമായ ഉറക്കം

പലരും ഉറക്കസംബന്ധമായ പ്രശ്നങ്ങള്‍ നേരിടുന്നവരാണ്. ആഹാരം കഴിച്ചശേഷം നേരെ കിടന്നുറങ്ങുന്നതും ചടഞ്ഞിരിക്കുന്നതുമൊക്കെ സുഖകരമായ ഉറക്കം നല്‍കില്ല. മറിച്ച്‌ ഭക്ഷണംകഴിച്ചശേഷം അല്‍പമൊന്നു നടക്കുന്നതിലൂടെ ദഹനംസംബന്ധിച്ച അസ്വസ്ഥതകള്‍ ഇല്ലാതിരിക്കുകയും അതുവഴി നന്നായി ഉറക്കം ലഭിക്കാൻ കഴിയുകയും ചെയ്യും.

ഭക്ഷണം കഴിച്ച്‌ പത്തുമിനിറ്റിനുശേഷം നടക്കുന്നതാണ് നല്ലത്. നടത്തം അമിതവേഗത്തിലാകാതിരിക്കാനും ശ്രദ്ധിക്കണം.