ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത് കൊണ്ട് മലയാള സിനിമയിൽ എന്തെങ്കിലും മാറ്റമുണ്ടാകുമെന്നു കരുതുന്നില്ല: റിപ്പോർട്ട്‌ പുതുമുഖങ്ങൾക്ക് സിനിമയിലേക്ക് വരാൻ ആശങ്ക ഉണ്ടാക്കുന്നു: സംവിധായകൻ വിനയൻ

Spread the love

 

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത് കൊണ്ട് മലയാള സിനിമയിൽ എന്തെങ്കിലും മാറ്റമുണ്ടാകുമെന്നു കരുതുന്നില്ലെന്ന് സംവിധായകൻ വിനയൻ :

15 അംഗ പവർ ഗ്രൂപ്പ്‌ ആണ് റിപ്പോർട്ട്‌ പൂർണമായും പുറത്ത് വിടാത്തതിന് കാരണം.

ഹേമ കമ്മിറ്റി റിപ്പോർട്ട്‌
മലയാള സിനിമയ്ക്ക് കേടുപാടുകൾ ഉണ്ടാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിപ്പോർട്ട്‌ പുറത്ത് വന്നതോടെ അതിക്രമം നടത്തുന്നവരുടെ ബലം കുറയും.

താരങ്ങൾക്കൊപ്പം അല്ല, തൊഴിലാളികൾക്കും ന്യായത്തിനും വേണ്ടിയാണ് താൻ എന്നും നിന്നിട്ടുള്ളത്.

മാക്ടയെ തകർത്തത് ഒരു നടൻ ആണെന്ന് റിപ്പോർട്ടിൽ കണ്ടു. യൂണിയൻ ഉണ്ടാക്കിയപ്പോൾ മുതൽ താൻ കണ്ണിലെ കരട് ആയി. അന്ന് തന്നെ ഒതുക്കാൻ ശ്രമിച്ചവർ തന്നെയാണ് ഇന്നും പവർ ഗ്രൂപ്പ്‌ ആയി നിൽക്കുന്നു എന്നത് ഖേദകരം.

റിപ്പോർട്ട്‌ പുതുമുഖങ്ങൾക്ക് സിനിമയിലേക്ക് വരാൻ ആശങ്ക ഉണ്ടാക്കുന്നു.

മന്ത്രിമാർ വരെ വിഷയത്തെ ലഘൂകരിക്കുന്നു. ഇനിയും ഉറക്കം നടിക്കരുത്.

സിനിമ മാഫിയയുടെ വലിയ പീഡനങ്ങൾ താൻ ഏറ്റുവാങ്ങി.

കോൺക്ലെവ് നടത്തുന്നത് നല്ല കാര്യം, പക്ഷെ മുന്നിൽ നിൽക്കുന്നത് 15 അംഗ പവർ ഗ്രൂപ്പ്‌ ആണെങ്കിൽ കാര്യമില്ല, അങ്ങനെ ആണെങ്കിൽ പ്രതിഷേധിക്കുമെന്നും വിനയൻ പറഞ്ഞു.