video
play-sharp-fill

സംഘം തിരിഞ്ഞുണ്ടായ ഏറ്റുമുട്ടൽ ; ഒരാൾക്ക് വെട്ടേറ്റു; യുവതിയുൾപ്പെടെ രണ്ട് പേർ കസ്റ്റഡിയിൽ

സംഘം തിരിഞ്ഞുണ്ടായ ഏറ്റുമുട്ടൽ ; ഒരാൾക്ക് വെട്ടേറ്റു; യുവതിയുൾപ്പെടെ രണ്ട് പേർ കസ്റ്റഡിയിൽ

Spread the love

സ്വന്തം ലേഖകൻ

എറണാകുളം: ആലുവയിൽ സംഘം തിരിഞ്ഞുണ്ടായ ഏറ്റുമുട്ടലിൽ‌ ഒരാൾക്ക് വെട്ടേറ്റു. കോഴിക്കോട് സ്വദേശി മുരളിക്കാണ് വെട്ടേറ്റത്. ആലുവ റെയിൽവേ സ്റ്റേഷനു സമീപമാണ് സംഭവം. ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇടുക്കി സ്വദേശിയായ ടിന്റോ, തമിഴ്നാട് സ്വദേശിയായ യുവതി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാ​ഗത്തു ഇരു ചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തു വച്ച് രണ്ട് സ്ത്രീകൾ തമ്മിലാണ് ആദ്യം ഏറ്റുമുട്ടൽ തുടങ്ങിയത്. പിന്നാലെ മുരളിയും ഇടുക്കി സ്വദേശിയായ ടിന്റോ എന്നയാളും തമ്മിൽ സംഘർഷമുണ്ടായി. അതിനിടെയാണ് ടിന്റോ മുരളിയെ ഓടിച്ച് വെട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ ലഹരി വിൽപ്പന സംഘങ്ങൾ തമ്പടിക്കുന്നതായും അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായും ആരോപണമുണ്ട്.