
അതിക്രമം നേരിടുമ്പോൾ ആ സ്ത്രീ തന്നെയാണ് ആദ്യം പോരാടേണ്ടത്, പീഡനങ്ങൾ നേരിടുമ്പോൾ പീഡിപ്പിക്കുന്നവരോടല്ലേ ചോദിക്കേണ്ടത്, ഞാൻ പീഡിപ്പിക്കാറില്ല, പീഡനത്തിനിരയാകുമ്പോൾ തന്നെ ആ സ്ത്രീ കരണം നോക്കി ഒരെണ്ണം കൊടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി ഷൈൻ ടോം ചാക്കോ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി നടൻ ഷൈൻ ടോം ചാക്കോ. ‘അതിക്രമം നേരിടുമ്പോൾ ആ സ്ത്രീ തന്നെയാണ് ആദ്യം പോരാടേണ്ടത്.
അങ്ങനെ പോരാടുമ്പോൾ സപ്പോർട്ട് ചെയ്യുകയല്ലേ ഉള്ളൂ. ഈ ലോകത്തുള്ള ഓരോ വ്യക്തിക്കുമൊപ്പമാണ് ഞാൻ എന്ന് ഷൈൻ പറഞ്ഞു.
എല്ലാ മേഖലയിലും ഓരോ കമ്മീഷനെ വയ്‌ക്കുക. ഒരോ കമ്മീഷനും പറയാനുണ്ടാകും ഒരു കഥ. പീഡനങ്ങൾ നേരിടുമ്പോൾ പീഡിപ്പിക്കുന്നവരോടല്ലേ ചോദിക്കേണ്ടത്. ഞാൻ പീഡിപ്പിക്കാറില്ല. ഞാൻ പീഡിപ്പിക്കുന്നത് കണ്ടിട്ടുമില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പീഡനത്തിനിരയാകുമ്പോൾ തന്നെ ആ സ്ത്രീ കരണം നോക്കി ഒരെണ്ണം കൊടുത്താൽ തീരാവുന്നതല്ലേ ഉള്ളൂ ഈ പ്രശ്നം. ഈ റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ ഞാൻ അംഗീകരിക്കുന്നുണ്ട്. അത് പക്ഷേ ഇവിടെ മാത്രം സംഭവിക്കുന്ന കാര്യമല്ല. ചുറ്റും നടക്കുന്ന കാര്യമാണ്’ റിപ്പോർട്ടിനെപ്പറ്റി ഷൈൻ ടോം ചാക്കോ പ്രതികരിച്ചു.
Third Eye News Live
0