
ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം ; ബൈക്ക് യാത്രികരായ വിദ്യാർഥികൾക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
കോഴിക്കോട്: കല്ലായി വട്ടാംപൊയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ വിദ്യാർഥികൾ മരിച്ചു. കൊണ്ടോട്ടി കോടങ്ങാട് ഇളനീർക്കര നെച്ചിയിൽ കോച്ചാമ്പള്ളി അമീറലിയുടെയും- ഖദീജയുടെയും മകൻ മുഹമ്മദ് സാബിത്ത് (21), മഞ്ഞപ്പുലത്ത് മുഹമ്മദലിയുടെയും റസിയാബിയുടെയും മകൻ മുഹമ്മദ് സിയാദ് (18) എന്നിവരാണ് മരിച്ചത്. ഞായർ വൈകിട്ട് 5.45നാണ് അപകടം.
ഫറോക്കിൽ നിന്നും കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്ന സിറ്റി ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അയൽവാസികളാണ് ഇരുവരും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്ടോ മൊബൈൽ കോഴ്സ് വിദ്യാർഥിയാണ് സാബിത്. സഹോദരങ്ങൾ: നിദ ഫാത്തിമ, ഷഹാൻ. വാഴക്കാട് ഐടിഐ വിദ്യാർഥിയാണ് സിയാദ്. സഹോദരങ്ങൾ: അഹമ്മദ് ഹാദി, ഫാത്തിമ റിഫ.
Third Eye News Live
0