video
play-sharp-fill

സിനിമാ കലാ സംവിധായകൻ ഹരി വർക്കല അന്തരിച്ചു ; കൗരവർ,നരൻ,ലേലം, പത്രം തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്

സിനിമാ കലാ സംവിധായകൻ ഹരി വർക്കല അന്തരിച്ചു ; കൗരവർ,നരൻ,ലേലം, പത്രം തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്

Spread the love

സ്വന്തം ലേഖകൻ

തിരുവന്തപുരം: പ്രശസ്ത കലാസംവിധായകനും സഹസംവിധായകനുമായ ഹരി വർക്കല അന്തരിച്ചു. നാല് പതിറ്റാണ്ട് കാലം മലയാള സിനിമയിലെ ജനപ്രിയ ചിത്രങ്ങളിൽ സഹസംവിധായകനായും കലാസംവിധായകനായും പ്രവർത്തിച്ചു. സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം.

ന്യൂഡൽഹി, സൈന്യം, കൗരവർ, റൺ ബേബി റൺ , ധ്രുവം, ലേലം, പത്രം, നായർ സാബ്, ക്രസ്ത്യൻ ബ്രദേഴ്സ്, റൺവെ, നരൻ, നമ്പർ 20 മദ്രാസ് മെയിൽ, ട്വന്റി20 തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണാനന്തര ചടങ്ങുകൾ ഇന്ന് വർക്കല മൈതാനം സരളാമന്ദിരത്തിൽ വെച്ചു നടന്നു.