video
play-sharp-fill

കേരള ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് വി പി മോഹന്‍കുമാര്‍ അന്തരിച്ചു

കേരള ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് വി പി മോഹന്‍കുമാര്‍ അന്തരിച്ചു

Spread the love

കൊച്ചി: കേരള, കര്‍ണാടക ഹൈക്കോടതികളില്‍ ജഡ്ജിയായിരുന്ന ജസ്റ്റിസ് വി പി മോഹന്‍കുമാര്‍ അന്തരിച്ചു. പനമ്പള്ളി നഗറിലെ വീട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു. കേരള ഹൈക്കോടതിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസായിരിക്കെ 2002ലാണ് വിരമിച്ചത്.

കല്ലുവാതുക്കല്‍ മദ്യ ദുരന്ത അന്വേഷണ കമ്മീഷനായി പ്രവര്‍ത്തിച്ചിരുന്നു. ദീര്‍ഘകാലം കര്‍ണാടക ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. സംസ്‌കാരം തിങ്കള്‍ വൈകിട്ട് 3ന് രവിപുരം ശ്മശാനത്തില്‍. ഹൈക്കോടതിയില്‍ അഭിഭാഷകനായ ജയേഷ് മോഹന്‍കുമാര്‍ മകനാണ്.