
ഐ ഫോൺ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട് നിരാഹാരമിരുന്ന് മകൻ ; ഒടുവിൽ മകൻ്റെ ആഗ്രഹം സാധിച്ച് കൊടുത്ത് അമ്മ ; പക്ഷേ ഒരു നിബന്ധന മുന്നോട്ട് വച്ച് അമ്മ
സ്വന്തം ലേഖകൻ
ന്യൂ ഡൽഹി: ഐ ഫോൺ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട് നിരാഹാരമിരുന്ന മകന് അവസാനം ഐ ഫോൺ വാങ്ങി നൽകി അമ്മ. മൂന്ന് ദിവസം മകൻ നിരാഹാരമിരുന്നതോടെ സമ്മർദ്ദത്തിലായ പൂ വിൽപനക്കാരിയായ അമ്മയാണ് മകൻ്റെ ആഗ്രഹം ഒടുവിൽ സാധിച്ചുകൊടുത്തത്. ഹരിയാനയിലെ ടണ്ഡ് വാളിലാണ് സംഭവമുണ്ടായത്.
ഇൻകൊഗ്നിറ്റൊ എന്ന എക്സ് അക്കൗണ്ടിൽ അമ്മയുടെയും മകൻ്റെയും വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. മകന് ഐ ഫോൺ വാങ്ങി നൽകാനുളള കാരണവും എന്ത് നിബന്ധനയാണ് മകന് അമ്മ നൽകിയിട്ടുള്ളതെന്നുമെല്ലാം വീഡിയോയിൽ പറയുന്നുമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഞാൻ ക്ഷേത്രത്തിന് സമീപം പൂക്കൾ വിൽക്കുന്ന പൂ വിൽപനക്കാരിയാണ്. മൂന്ന് ദിവസമായി മകൻ ഐ ഫോൺ വാങ്ങണമെന്ന് ആവശ്യപ്പെട്ട് ഭക്ഷണം കഴിക്കാതെ നിരാഹാരമിരിക്കുകയായിരുന്നു. ആദ്യം ശ്രദ്ധകൊടുത്തില്ലെങ്കിലും മകനെ കണ്ട് സങ്കടത്തിലായ തങ്ങൾ ഐ ഫോൺ വാങ്ങി നൽകുകയായിരുന്നു’ എന്ന് അമ്മ പ്രതികരിച്ചു.
എന്നാൽ വെറുതെ ഫോൺ വാങ്ങി നൽകാൻ അമ്മ തയ്യാറായില്ല. ഫോണിന് ചെലവിടുന്ന തുക അധ്വാനിച്ച് കണ്ടെത്തി തിരികെ നൽകണമെന്ന നിബന്ധനയാണ് അമ്മ മുന്നോട്ട് വെച്ചത്. ഈ നിബന്ധന പാലിക്കാമന്ന് മകൻ വാക്ക് നൽകിയതോടെയാണ് ഫോൺ വാങ്ങാനുള്ള പണം സംഘടിപ്പിച്ച് മകന് നൽകിയത്.