
കോട്ടയം. അയ്മനം വല്യാട് സ്വദേശി എസ് ശ്രീകാന്ത് അയ്മനം നേപ്പാൾ ചാമ്പ്യൻസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ മലയാള കവിത റെക്കോർഡ് വേഗത്തിൽ ചൊല്ലി ഇടം നേടി.
ശ്രീനാരായണ ഗുരുവിൻ്റെ ദൈവദശകം, ജനനി നവരത്നമഞ്ജരി വാസുദേവാഷ്ടകം, ശ്രികൃഷ്ണദർശനം, അർദ്ധനാരിശ്വരസ്തവം, ശിവപ്രസാദപഞ്ചകം, കുമാരനാശാൻ്റെ ഭക്ത വിലാപം, ഗുരുസ്തവം, വീണപൂവ് തുടങ്ങിയ കൃതികളാണ് റെക്കോർഡിനായി ചൊല്ലിയത്.
യു.കെ, യു എസ്, ബംഗ്ലാദേശ്, ശ്രീലങ്ക, ഓസ്ട്രേലിയ, കാനഡ, ഫ്രാൻസ്, ഖത്തർ, കുവൈറ്റ്, മെക്സിക്കോ, ദുബായ്, സൗദി അറേബ്യ, ജർമ്മനി, മലേഷ്യ, ഈജീപ്ത് തുടങ്ങി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
16 രാജ്യങ്ങൾ അംഗീകരിച്ച വേൾഡ് റെക്കോർഡ്സിൻ്റെ അംഗീകാരമാണ് ശ്രീകാന്തിന് ലഭിച്ചിരിക്കുന്നത്. എല്ലാം ഗുരുദേവാനുഗ്രഹമാണെന്ന് ശ്രീകാന്ത് പറഞ്ഞു.