
ആലപ്പുഴയിൽ കാർ ഓട്ടോറിക്ഷയില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ആലപ്പുഴ: കാർ ഓട്ടോറിക്ഷയില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ക്ഷേത്ര ദർശനത്തിന് പോയ സ്ത്രീകള്‍ സഞ്ചരിച്ച ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. കരുവാറ്റ താമല്ലാക്കല്‍ സ്വദേശി ലത (62) ആണ് മരിച്ചത്.
പുലർച്ചെ 5 മണിയോടെ ദേശീയ പാതയില്‍ പുറക്കാട് മാത്തേരി ഭാഗത്തായിരുന്നു അപകടം. അമ്ബലപ്പുഴ ക്ഷേത്ര ദർശനത്തിനായി പോയതാണ് അയല്‍വാസികളായ നാല് സ്ത്രീകള്‍.
ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ നിയന്ത്രണം തെറ്റി വന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0