കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ യുവതിക്ക് ദാരുണാന്ത്യം, ഭർത്താവ് ആശുപത്രിയിൽ ചികിത്സയിൽ

Spread the love

 

കോഴിക്കോട്: കോഴിക്കോട് പടനിലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ യുവതിക്ക് ദാരുണാന്ത്യം. പുതുപ്പാടി മലോറം പള്ളിക്കുന്നുമ്മല്‍ സ്വദേശി നാജിയയാണ് അപകടത്തില്‍ മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് പടനിലത്ത് വെച്ച്‌ അപകടം ഉണ്ടായത്.

 

അപകടത്തില്‍ നാജിയയുടെ ഭർത്താവ് നാഫലിനും പരിക്കേറ്റു. നൗഫലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് പടനിലത്ത് വെച്ച്‌ അപകടം ഉണ്ടായത്