
ഈരാറ്റുപേട്ട : തമിഴ്നാട്ടിലെ വത്തൽഗുണ്ടിലു ണ്ടായ വാഹനാപകടത്തിൽ ഈരാറ്റുപേട്ട സ്വദേശിക്ക് ദാരുണാന്ത്യം. ഈരാറ്റുപേട്ട മാതാക്കൽ അനീസ് ഖാനാണ് മരിച്ചത്.
കാറിൻ്റെ ടയർ പൊട്ടിയതിനെത്തുടർന്ന് എതിർ ദിശയിൽ വന്ന മറ്റൊരു വാഹനത്തിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അനീസിൻ്റെ കൂടെയുണ്ടായിരുന്ന ഭാര്യ ഷാഹിദയുടെ നില ഗുരുതരമാണ്. മക്കളായ റയാൻഖാൻ, സയാൻഖാൻ, ഐഷ എന്നിവരുടെ പരിക്ക് നിസാരമാണ്.
കുട്ടികൾ ഡിണ്ടിഗൽ ആശുപത്രിയിൽ ചികിത്സയിലാണ്. അനീസിന്റെ മൃതദേഹം വത്തൽഗുണ്ടിലെ പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് കഴിഞ്ഞ ഒരു മാസത്തോളമായി വിശ്രമത്തിലായിരുന്ന അനീസ് കുടുംബത്തോടെ സുഹൃത്തുക്കൾക്കൊപ്പം ശനിയാഴ്ച വെളുപ്പിന് വിനോദയാത്ര പോകും വഴിയായിരുന്നു അപകടം.