
മസ്കറ്റ്: ഒമാനിൽനിന്നും കേരളത്തിലേക്കുള്ള വിമാനയാത്രക്കാരെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്. മസ്കറ്റ്- കോഴിക്കോട് റൂട്ടിലെ രണ്ട് സർവ്വീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി.
വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമുള്ള സർവ്വീസുകളാണ് റദ്ദാക്കിയത്. കോഴിക്കോടുനിന്നും രാത്രി 11 മണിക്ക് മസ്കറ്റിലേക്ക് പോകേണ്ടിയിരുന്ന വിമാനം റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.
മസ്കറ്റിൽ നിന്നും ശനിയാഴ്ച പുലർച്ച കോഴിക്കോട്ടേയ്ക്ക് പോകേണ്ടിയിരുന്ന വിമാനവും റദ്ദാക്കി. സാങ്കേതിക തകരാറാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണമായത് എന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group