യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന് നാലംഗ സംഘം ; പ്രതികളെ  അറസ്റ്റ് ചെയ്ത് കുമരകം പോലീസ്

Spread the love

കുമരകം : യുവാവിനെ മർദ്ദിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവാർപ്പ് മാധവശേരി കുറയൻകേരിൽ വീട്ടിൽ ജിത്തു എന്ന് വിളിക്കുന്ന ശ്രീജിത്ത് (31), തിരുവാർപ്പ് തൈചേരിൽ തൈചേരിൽ വീട്ടിൽ അഖിൽ ടി.ഗോപി (27), തിരുവാർപ്പ് മാധവശേരി ഭാഗത്ത് തേവർക്കാട്ട്ശേരി വീട്ടിൽ നിഖിൽ (30), കുമരകം ചന്ത കവല ഈഴകാവിൽ വീട്ടിൽ ആരോമൽ (28) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ കഴിഞ്ഞദിവസം രാത്രി കുമരകത്ത് പ്രവർത്തിക്കുന്ന ബാറിന് സമീപം വച്ച് കായംകുളം സ്വദേശിയായ യുവാവിനെ ആക്രമിച്ച് ഇയാളുടെ കയ്യിൽ ഉണ്ടായിരുന്ന ഐഫോൺ കവർച്ച ചെയ്തു കടന്നുകളയുകയായിരുന്നു. ബാറിന് സമീപം വച്ച് ഇവർ തമ്മിൽ പണത്തിന്റെ കാര്യവുമായി ബന്ധപ്പെട്ട് വാക്കുതർക്കം ഉണ്ടാവുകയും, തുടർന്ന് ഇവർ സംഘം ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും, ഇയാളുടെ കയ്യിൽ ഉണ്ടായിരുന്ന ഐഫോൺ കവർച്ച ചെയ്തു കടന്നു കളയുകയുമായിരുന്നു.

പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ നാലുപേരെയും പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീജിത്തിന് കുമരകം, ഏറ്റുമാനൂർ സ്റ്റേഷനിലും അഖിലിന് കോട്ടയം വെസ്റ്റ്, കുമരകം എന്നീ സ്റ്റേഷനിലും, നിഖിലും,ആരോമലും കുമരകം സ്റ്റേഷനിലെയും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ നാലുപേരെയും റിമാൻഡ് ചെയ്തു.

കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി.കെ, എസ്.ഐമാരായ പ്രദീപ്കുമാർ, മനോജ്, സുനിൽകുമാർ,സി.പി.ഓ മാരായ അഭിലാഷ്, രാജു, യേശുദാസ്, സജിത്ത്, ഷൈജു, അരുൺ പ്രകാശ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.