മിസ് കോളിലൂടെയുള്ള ബന്ധം പ്രണയമായ് മാറി ; കുടുംബത്തെ ഉപേക്ഷിച്ച് വിവാഹിതരാകാനൊരുങ്ങി ഭർതൃമതികളായ സ്ത്രീകൾ ; ഒടുവിൽ ഒളിച്ചോടിപ്പോയ ഇരുവരെയും പിടികൂടി ഭര്‍ത്താക്കന്മാരുടെ അടുക്കലേക്ക് മടക്കി അയച്ചു

Spread the love

മിസ് കോളിലൂടെ പരിചയപ്പെട്ട വിവാഹിതരായ രണ്ട് ബീഹാർ സ്വദേശിനികള്‍ ഒളിച്ചോടി. വിവാഹത്തിനൊരുങ്ങവെ, ഇരുവരെയും പിടികൂടി ഭര്‍ത്താക്കന്മാരുടെ അടുക്കലേക്ക് മടക്കി അയച്ചു.

കോമള്‍ കുമാരി, സോണി കുമാരി എന്നിവരാണ് ഭര്‍ത്താവും മക്കളുമടങ്ങുന്ന കുടുംബത്തെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയത്. ഏഴ് വർഷം മുമ്ബാണ് ഒരു മിസ് കോളിലൂടെ രണ്ടു യുവതികളും പരിചയത്തിലാകുന്നത്. ഒരാള്‍ ഭര്‍ത്താവും മറ്റേയാള്‍ ഭാര്യയുമായി കരുതി വിവാഹം ചെയ്ത് ഒരുമിച്ച്‌ ജീവിക്കാനായിരുന്നു ഇരുവരുടെയും പദ്ധതി.

വൈകാതെ തന്നെ ഇരുവരും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴമേറിയതായി മാറി. ഇത് പ്രണയത്തിലേക്ക് വളർന്നു. തുടര്‍ന്ന് വിവാഹം കഴിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിഹാറിലെ ഛപ്ര ജില്ലയില്‍ താമസിക്കുന്ന സോണി 2020ലാണ് പാറ്റ്‌ന സ്വദേശിയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു മകനുണ്ട്. ബിഹാറിലെ തന്നെ ജാമുയി ജില്ലയിലെ ലഖാപുര്‍ ഗ്രാമവാസിയാണ് കോമള്‍. സോണി വിവാഹിതയായ ഏകദേശം അതേ സമയത്തു തന്നെയാണ് കോമളും വിവാഹിതയായത്.

ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. തങ്ങളുടെ കുടുംബത്തെ അറിയിക്കാതെ വിവാഹിതരാകാന്‍ 2023ല്‍ സോണിയും കോമളും തീരുമാനിച്ചു. സോണി ഭര്‍ത്താവായും കോമള്‍ ഭാര്യയായും ജീവിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതിനിടെ കോമളിന്റെ കുടുംബം ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ അറിഞ്ഞു. സോണിയുമായി അകലം പാലിക്കാന്‍ അവര്‍ കോമളിന്  നിര്‍ദേശം നല്‍കി.

സോണിയെ കാണാന്‍ കഴിയാതിരുന്നതിനാല്‍ ജോലിക്കായി മറ്റൊരു നഗരത്തിലേക്ക് പോകുന്നതിനെക്കുറിച്ച്‌ തന്റെ കുടുംബത്തോട് കോമള്‍ ചര്‍ച്ച ചെയ്തു. എന്നാല്‍, കുടുംബാംഗങ്ങള്‍ അവരുടെ ആവശ്യം നിരസിച്ചു.

പിന്നീട് സോണിയുമായി കോമള്‍ അടുത്തിടെ വീണ്ടും ബന്ധപ്പെട്ടു. തുടര്‍ന്ന് ഒളിച്ചോടാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇരുവരുടെയും പദ്ധതിയെക്കുറിച്ച്‌ കോമളിന്റെ കുടുംബം അറിയുകയും ഇക്കാര്യം പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയുമായിരുന്നു.

സംഭവത്തില്‍ പോലീസ് ഇടപെടുകയും മഹിളാ പോലീസ് സ്‌റ്റേഷന്‍ അധികൃതരുടെ നിര്‍ദേശപ്രകാരം ഇരുവരും തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ വീടുകളിലേക്ക് മടങ്ങുകയും ചെയ്തു. കോമളും സോണിയും അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിച്ചതായി സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് പ്രീതി കുമാരി സ്ഥിരീകരിച്ചു.