play-sharp-fill
അഞ്ചാം ക്ലാസ് വിദ്യാർഥി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

അഞ്ചാം ക്ലാസ് വിദ്യാർഥി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

സ്വന്തം ലേഖകൻ

തൃശൂർ: തൃശൂർ ചേലക്കരയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചീപ്പാറ സ്വദേശി ചീപ്പാറ വീട്ടിൽ അബ്ദുൾ സിയാദ് – ഷാജിത ദമ്പതികളുടെ മകൻ ആസിം സിയാദിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കുട്ടിയെ ഉടൻ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

10 വയസുകാരനായ ആസിം സിയാദ് ചേലക്കര എസ്എംടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർ‌ഥിയാണ്.