മദ്യലഹരിയില്‍ കാറോടിച്ച് യുവാക്കളുടെ അഭ്യാസ പ്രകടനം ; മൂന്ന് യുവാക്കളെ പോലീസ് പിടികൂടി
കൊച്ചി : കൊച്ചി നഗരത്തില്‍ മദ്യലഹരിയില്‍ കാറോടിച്ച് യുവാക്കളുടെ അഭ്യാസ പ്രകടനം. തിരക്കേറിയ എംജി റോഡില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
മൂന്ന് പേരെ സെൻട്രല്‍ പൊലീസ് പിടികൂടി. കൊല്ലത്ത് നിന്ന് കോഴിക്കോടേക്ക് യാത്ര ചെയ്യുകയായിരുന്ന യുവാക്കളാണ് കാറിലുണ്ടായിരുന്നത്.
കോഴിക്കോട് നടക്കുന്ന ഒരു ഇന്റർവ്യൂവില്‍ പങ്കെടുക്കാനായാണ് മൂന്ന് യുവാക്കളും കൊല്ലത്ത് കാറില്‍ നിന്ന് യാത്ര തിരിച്ചത്. വഴിയില്‍ വെച്ച് എറണാകുളത്ത് എത്തിയപ്പോഴാണ് ടെൻഷൻ മാറ്റാനായി മദ്യപിക്കാമെന്ന് തീരുമാനിച്ചതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. നന്നായി മദ്യപിച്ച ശേഷം വീണ്ടും കാറില്‍ കയറി റോഡില്‍ അഭ്യാസ പ്രകടനം തുടങ്ങി. ഇത് ഇവർക്ക് പിന്നാലെ മറ്റൊരു വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന യാത്രക്കാർ മൊബൈല്‍ ക്യാമറയില്‍ പകർത്തി പൊലീസിന് അയച്ചുകൊടുത്തു. പൊലീസ് മാധവ ഫാർമസി ജംഗ്ഷനില്‍ വെച്ച് മൂവരെയും കൈയോടെ പിടികൂടി. എറണാകുളം സെൻട്രല്‍ പൊലീസാണ് യുവാക്കള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group