കോടതി കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പിടികൂടി പോലീസ്
കോഴിക്കോട്: കോടതി കെട്ടിടത്തിൽനിന്ന് താഴേക്കു ചാടി രക്ഷപ്പെടാൻ ശ്രമിച്ച് പ്രതിയുടെ പരാക്രമം. ചേവായൂർ സ്റ്റേഷനിലെ മോഷണക്കേസ് പ്രതി അഭിനന്ദ് ആണ് ഹാജരാകുന്നതിനിടെ കോടതിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം.
എസ്കോർട്ട് പോലീസ് ഉദ്യോഗസ്ഥനായ സി.പി.ഒ ശ്രീകേഷിന്റെ കഴുത്തിന് പിടിച്ച് തള്ളിയശേഷം കോടതി കെട്ടിടത്തിന്റെ മുകൾ നിലയിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു. തുടർന്ന് പ്രതിയെ പോലീസ് പിടികൂടി. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Third Eye News Live
0