
കുമളി :മുല്ലപ്പെരിയാർ അണ ക്കെട്ടിന്റെ ബലത്തെക്കുറിച്ചു കേരളത്തിൽ സമൂഹമാധ്യമങ്ങ ളിൽ വ്യാപകമായി നടക്കുന്ന പ്രചാരണങ്ങളിൽ പ്രതിഷേധി ച്ചു തമിഴ്നാട്ടിലെ കർഷകർ സംസ്‌ഥാന അതിർത്തിയായ ലോവർ ക്യാംപിൽ പ്രതിഷേധ പ്രകടനം നടത്തി
ലോവർ ക്യാംപിൽ നിന്നു കുമളിയിലേക്കു പ്രകടനം നട ത്താനാണു തീരുമാനിച്ചിരുന്ന
തെങ്കിലും സമരക്കാരെ ലോവർ ക്യാംപിൽ പൊലീസ് തടഞ്ഞു.
പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്നാവശ്യപ്പെട്ടു പാർലമെന്റിൽ പ്രത്യേക പ്രമേ യം കൊണ്ടുവന്ന ഡീൻ കുര്യാ ക്കോസ് എംപിക്കെതിരെ നടപടിയെടുക്കുക,

Whatsapp Group 1 | Whatsapp Group 2 |Telegram Group
അണക്കെട്ടിനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചവരെ അറസ്‌റ്റ് ചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങളാണു സമ
രക്കാർ ഉയർത്തിയത്. അണ ക്കെട്ട് ഇനിയും നൂറുകണക്കിനു വർഷങ്ങൾ സുരക്ഷിതമായി നിലകൊള്ളുമെന്നും അതിനാൽ അണക്കെട്ടിനെക്കുറിച്ചു തെറ്റായ വിവരങ്ങൾ പ്രചരിപ്പി ക്കുന്ന
കേരളത്തിലെ രാഷ്ട്രീയക്കാരെയും പ്രവർത്തകരെയും കേരള സർക്കാർ നിയന്ത്രിക്കണ മെന്നും സമരത്തിനു നേതൃത്വം കൊടുത്ത ബാലസിങ്കം ആവശ്യപ്പെട്ടു.