play-sharp-fill
വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ ആറംഗ സംഘം അറസ്റ്റിൽ

വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ ആറംഗ സംഘം അറസ്റ്റിൽ

 

പാലക്കാട്: പട്ടാമ്പിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ പിടികൂടി പൊലീസ്. പട്ടാമ്പി സ്വദേശി റൌഫിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ആറു പേരെയാണ് പോലീസ് ആലുവയിൽ നിന്നും പിടികൂടിയത്. തൃശൂർ സ്വദേശികളായ ദേവനാഥ്, അമാൻ, അജ്മൽ, ഹിരൺ, നിതിൽ, അഖിലേഷ് എന്നിവ പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം.

 

വിദേശത്ത് വെച്ചുണ്ടായ തർക്കത്തെ തുടർന്നായിരുന്നു തട്ടിക്കൊണ്ടുപോകലെന്ന് പൊലീസ് പറഞ്ഞു. പ്രതികളെല്ലാം റൌഫിനൊപ്പം വിദേശത്ത് ജോലി ചെയ്തിരുന്നവരാണ്. ഈ സമയത്ത് റൌഫും പ്രതികളും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ പ്രതികളിൽ ചിലർ നാട്ടിലേക്ക് മടങ്ങി. റൌഫ് നാട്ടിൽ തിരിച്ചെത്തിയെന്ന് തിരിച്ചറിഞ്ഞാണ് ആറംഗ സംഘം ആയുധങ്ങളുമായി കാറിലെത്തി റൌഫിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

 

വീട്ടിൽ നിന്നും വിളിച്ചിറക്കിയ റൌഫിനെ  കാറിലേക്ക് വലിച്ചു കയറ്റി. ഇതിനിടയിൽ റൌഫ് ബഹളം വെച്ചു. ബഹളവും പിടിവലിയും കണ്ട നാട്ടുകാർ ഓടികൂടിയെങ്കിലും കാറിലെത്തിയവർ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തുടർന്ന് പ്രദേശവാസികൾ പോലീസിൽ പരാതി നൽകി.  സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ ആലുവയിലെത്തി പൊലീസ് പിടികൂടിയത്. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.