സെക്രട്ടറിയേറ്റ് വളപ്പില്‍ ഇടതു സംഘടനാ ജീവനക്കാർ തമ്മില്‍ സംഘർഷം ; ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം

Spread the love

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ വളപ്പില്‍ ഇടതു സംഘടനാ ജീവനക്കാർ തമ്മില്‍ സംഘർഷം. ഇത് ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യാനും ശ്രമം. മീഡിയ വൺ ചാനലിന്റെ റിപ്പോർട്ടറേയും  ക്യാമറമാനെയുമാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.

ട്രഷറിയിലെ അമല്‍, സോമൻ എന്നീ ജീവനക്കാരും സെക്രട്ടറിയേറ്റിലെ ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്. സെക്രട്ടറിയേറ്റിലെ ക്യാൻറീനില്‍ ആഹാരം കഴിക്കാനെത്തിയ ട്രഷറി ജീവനക്കാർ വെള്ളം നിറച്ചുവച്ചില്ലെന്നാരോപിച്ച്‌ ജഗ്ഗ് നിലത്തടിക്കുകയും ക്യാൻറീൻ ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് ആരോപണം. ഇതോടെ കൈയാങ്കളിയായി.

ട്രഷറിയിലെ എൻജിഒ യൂണിൻെറ സജീവ പ്രവർത്തകരായ അമല്‍, സോമൻ എന്നിവരും സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ പ്രവർത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. ജീവനക്കാരുടെ കൈയാങ്കളി ചിത്രീകരിച്ച മാധ്യമപ്രവർത്തർക്കുനേരെ സെക്രട്ടറിയേറ്റ് ജീവനക്കാരും കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. സംഭവത്തിന് ശേഷം ട്രഷറി ജീവനക്കാർക്കെതിരെ ക്യാൻറീൻ ജീവനക്കാർ കൻോണ്‍മെൻറ് പൊലീസില്‍ പരാതി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group