
തിരുവനന്തപുരം: സർക്കാർ ജപ്തി ചെയ്യുന്ന ഭൂമി, കുടിശിക വരുത്തിയ ആൾക്ക് തിരികെ ലഭിക്കാൻ 5 വർഷം വരെ അവസരം നൽകുന്ന കേരള റവന്യൂ റിക്കവറി ഭേദഗതി നിയമം പ്രാ ബല്യത്തിൽ. നിയമസഭ പാസാക്കിയ ഭേദഗതി സർക്കാർ വിജ്ഞാപനം ചെയ്തു.
പ്രോസസിങ് ചാർജും പലിശയും കുടിശിക യും ഉൾപ്പെടെയുള്ള സാമ്പത്തിക ബാധ്യത തീർത്താൽ കലക്ടർ ഭൂമി തിരികെ നൽകും. ബാധ്യത തീർക്കും മുൻപ് കലക്ടറുടെ അനുമതി വാങ്ങണം. 5 വർഷത്തിനുശേഷം അപേ
ക്ഷ സ്വീകരിക്കില്ല. ജപ്തി ചെയ്യുന്ന ഭൂമി 5 വർഷം വരെ സർക്കാർ പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ല. ജപ്തി ചെയ്യുന്ന ഭൂമി കുടിശിക തുക യെക്കാൾ കൂടുതലാണെങ്കിൽ കുടിശിക തുകയുടെ മൂല്യം വരുന്ന അത്രയും ഭാഗം മാത്രമേ ജപ്തി ചെയ്യൂ.
കുടിശിക വരു ത്തിയ ആളാണ് ഇക്കാര്യം കലക്ടറെ അറിയിച്ച് ജപ്തിയിൽ ആവശ്യമായ മാറ്റം വരുത്തേണ്ടത്. കുടിശിക തുകയ്ക്ക് മൊറ ട്ടോറിയം അനുവദിക്കാനും പു തിയ ഭേദഗതി വഴി സാധിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group