
മലപ്പുറം: കാറിലും ബൈക്കിലുമെത്തി ലഹരി വിൽപന നടത്തുന്ന സംഘത്തിലെ മൂന്നുപേർ കൊളത്തൂർ പോലീസിന്റെ പിടിയിൽ. പുത്തനങ്ങാടി സ്വദേശികളായ ചോരിക്കാവുങ്ങൽ ഷെബിൻ വർഗീസ് (26), ചള്ളപ്പുറത്ത് മുഹമ്മദ് റിൻഷാദ് (25), മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി പുത്തൻവീട്ടിൽ അബ്ദുൽ വദൂദ് (26) എന്നിവരാണ് 5.820 ഗ്രാം സിന്തറ്റിക് ലഹരി മരുന്നുമായി പിടിയിലായത്.
രാത്രിസമയത്ത് ആളൊഴിഞ്ഞ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സിന്തറ്റിക് ലഹരിമരുന്ന് വിൽപനയും ഉപയോഗവും നടക്കുന്നതായി ജില്ല പോലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. സംഘത്തിലെ മുഖ്യകണ്ണികളെ കുറിച്ച് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
പെരിന്തൽമണ്ണ ഡി വൈ എസ് പി സാജു കെ എബ്രഹാം, കൊളത്തൂർ ഇൻസ്‌പെക്ടർ സംഗീത് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി 11 ഓടെ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊളത്തൂർ എസ് ഐ രാജേഷ്, സി പി ഒമാരായ അഭിജിത്, നിധിൻ, സഫർ അലിഖാൻ എന്നിവരും ജില്ല ആന്റി നർക്കോട്ടിക് സ്‌ക്വാഡുമാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group