
ഡൽഹി: കറുത്ത ഗൗണുകൾക്കിടയിൽ നക്ഷ ത്രം.ബോളിവുഡിലെ താരം ആമിർ ഖാൻ സുപ്രീം കോടതിയുടെ ഒന്നാം നമ്പർ കോടതി മുറിയിലെ ഒന്നാം നിരയിൽ ഇരുന്നപ്പോൾ ആതിഥേയനെന്ന നിലയിൽ സന്തോഷം അടക്കാനാകാതെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു.
ജെൻഡർ നീതിയുടെ പ്രസക്തി പറയുന്ന ഹിറ്റ് ചിത്രമായ ‘ലാപതാ ലേഡീസ് കോടതിയിൽ ജഡ്‌ജിമാർക്കും ജീവനക്കാർക്കും അഭിഭാഷകർക്കും കുടുംബാംഗങ്ങൾക്കുമായി പ്രദർശിപ്പിച്ച പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ സഹനിർമാതാവ് ആമിർ ഖാൻ കോടതി മുറിയിലെത്തിയത്.
ചിത്രത്തിന്റെ സംവിധായിക കിരൺ റാവുവും പ്രദർശനം കാണാനെത്തി. കോടതി ഓഡിറ്റോറിയത്തിലായിരുന്നു പ്രദർശനം. അതിനു മുൻപാണ് ഒന്നാം നമ്പർ കോ ടതിമുറിയിൽ ആമിർഖാ
നെ ചീഫ് ജസ്റ്റിസ് സ്വീകരിച്ചത്. പിന്നാലെ തിക്കും തിരക്കുമായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട തിമുറിയിൽ ‘കൂട്ടയിടി’ ആഗ്രഹിക്കുന്നില്ലെന്ന് സൗഹ്യദസ്വരത്തിൽ ചീഫ് ജസ്റ്റിസ് പറഞ്ഞു. അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയും ആമിറിന് സ്വാഗതം ആശംസിച്ചു. കോടതിയിലെ ജെൻഡർ ബോധവൽക്കരണത്തിന്റെ ഭാഗമായാണ് ലാപതാ ലേഡീസ് പ്രദർശിപ്പിച്ചത്.