video
play-sharp-fill

സഹകരണ സംഘങ്ങളിൽ: ചിട്ടി പൊട്ടാതിരിക്കാൻ പ്രതിമാസ സമ്പാദ്യ പദ്ധതി: ചിട്ടിയുടെ പേരിൽ ഇനി ഒരു തട്ടിപ്പും നടക്കില്ല: പുതിയ നടപടി ക്രമക്കേട് ബോധ്യപ്പെട്ടതിനാൽ

സഹകരണ സംഘങ്ങളിൽ: ചിട്ടി പൊട്ടാതിരിക്കാൻ പ്രതിമാസ സമ്പാദ്യ പദ്ധതി: ചിട്ടിയുടെ പേരിൽ ഇനി ഒരു തട്ടിപ്പും നടക്കില്ല: പുതിയ നടപടി ക്രമക്കേട് ബോധ്യപ്പെട്ടതിനാൽ

Spread the love

 

തിരുവനന്തപുരം :പല സഹകരണസം ഘങ്ങളുടെയും തകർച്ചയ്ക്കു പിന്നിൽ പ്രതിമാസ ചിട്ടികളുടെ പേരിൽ നടക്കുന്ന ക്രമക്കേടുകളാണെന്നു ബോധ്യപ്പെട്ടതിനാൽ ചിട്ടിനടത്തിപ്പിൽ കർശന വ്യവസ്‌ഥകളുമായി സഹകരണവകുപ്പ്. ഇനി ചിട്ടി എന്ന പേരിൽ ഇടപാട് പാടില്ല. പ്രതിമാസ
.സമ്പാദ്യപദ്ധതിയെന്ന പേരിലാണ് ചിട്ടികൾ തുടങ്ങേണ്ടത്. വാർഷിക ഓഡിറ്റിങ് നടത്തണം. ഇതുൾപ്പെടെ 21 പുതിയ നിബന്ധനകൾ ഉൾപ്പെടുത്തിയാണ് സഹക രണ റജിസ്ട്രാറുടെ സർക്കുലർ.

പ്രതിമാസ സമ്പാദ്യ പദ്ധതിയിൽ (ചിട്ടി) ചേരുന്നവർ സംഘത്തിൽ അംഗത്വമെടുക്കണം. ആദ്യ തവണത്തെ തുക പദ്ധതി തുടങ്ങുന്നതിനു മുൻപു നൽകണം. പദ്ധതിയുടെ കാലാവധി 20 – 100 മാസമായി നിജപ്പെടുത്തണം.

ആകെ തവണകളുടെ 10% തുകയ്ക്കു തുല്യമായ എണ്ണമോ അല്ലെങ്കിൽ അ ഞ്ചെണ്ണമോ. ഇതിലേതാണോ കുറവ് അത്രയുമേ ഒരു ചിട്ടിയിൽ ഒരാൾക്കു ചേരാനാകൂ. കുടിശികയില്ലാത്തവർക്കു മാത്രമേ നറുക്കിൽ പങ്കെടുക്കാനാകൂ. നറുക്കെടുക്കുന്നതിലെ തിരിമറി തടയുന്നതിനും വ്യവസ്ഥ കൊണ്ടുവന്നു. ചിട്ടി ത്തുക കൈപ്പറ്റിയ നിക്ഷേപകർ കുടിശിക വരുത്തിയാൽ സാധാരണ വായ്പയുടെ പലിശ ഈടാക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ചു വർഷമാണ് ചിട്ടിയുടെ സമയ പരിധിയെങ്കിൽ ഇതിനുശേഷമാണ് ലാഭ നഷ്ടം നോക്കുകയും ഓഡിറ്റ് നടത്തുകയും ചെയ്തിരുന്നത്. ഇതോടെ പല സംഘങ്ങളും തകരുന്ന സ്‌ഥിതിയായി. ചിട്ടി പ്പണം പിരിഞ്ഞുവരുന്നതിന് മുൻപു തന്നെ ഇഷ്ടക്കാർക്ക് ചിട്ടിത്തുക സംഘത്തിന്റെ അക്കൗണ്ടിൽനിന്നു നൽകുന്ന രീതിയുമുണ്ടായിരുന്നു. ഇതോടെ സംഘത്തിന്റെ ധനശേഖരണത്തിൽ കുറവു ണ്ടായി.

ചിട്ടി വാർഷിക ഓഡിറ്റിൽ പെടുത്താത്തതിനാൽ ഈ കണക്കിലെ ക്രമക്കേടു കളൊന്നും കണ്ടെത്താനായില്ല. ചിട്ടിക ളിൽ ചേരാത്തവരെ ഇടയ്ക്ക് ചിട്ടിയിൽ ചേർത്തെന്നു വരുത്തി പണം നൽകുന്നതും ചില സംഘങ്ങളിൽ കണ്ടെത്തിയിരുന്നു.