
തിരുവല്ല : മോഹൻലാലിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ചെകുത്താൻ അജു അലക്സിനെ പിടികൂടി പൊലീസ്
‘ചെകുത്താൻ’ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ വിമർശനാത്മകമായി പോസ്റ്റുകൾ നിരന്തരം ഇടുന്ന പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സ് പൊലീസ് പിടിയിലായി.
വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയ നടൻ മോഹൻലാലിനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മോഹൻലാലിനെതിരെ നടത്തിയ മോശം പരാമർശങ്ങളുടെ പേരിൽ താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് അജുവിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തത്.
ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലം സന്ദർശിച്ചതിന് എതിരെയാണ് അജു അലക്സ് ചെകുത്താൻ യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തി പരാമർശം നടത്തിയത്.
മുമ്പ് നടൻ ബാല ക്കെതിരെ ഇയാൾ പ്രതികരിച്ചതും വിവാദമായിരുന്നു.
അതേസമയം കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു.
മോഹൻലാലിന്റെ ആരാധകരിൽ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിന്റെ പരാമർശമെന്നും തിരുവല്ല പൊലീസ് റജിസ്ട്രർ ചെയ്ത എഫ്ഐആറിൽ പറയുന്നു.



