തിരക്കുള്ള ബസ്സിൽ കയറി വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്നത് സ്ഥിരം ; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

Spread the love

കൊച്ചി : സ്വകാര്യ ബസില്‍ സ്കൂള്‍ വിദ്യാർഥിനിയെ ശല്യംചെയ്ത കേസില്‍ പ്രതി പിടിയില്‍. കൂവപ്പടി കാരാട്ട്പള്ളിക്കര പൂപ്പാനി പൂണോളി വീട്ടില്‍ ജോമോനെ(38)യാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

കോതമംഗലം-മൂവാറ്റുപുഴ റൂട്ടില്‍ ഓടുന്ന ബസില്‍ ഇയാള്‍ സ്ഥിരമായി വിദ്യാർഥികളെ ശല്യപ്പെടുത്തിയിരുന്നു. ദുരനുഭവം ഉണ്ടായ ഒരു വിദ്യാർഥിനിയുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്.

സ്കൂള്‍ സമയത്ത് തിരക്കുള്ള ബസില്‍ കയറി ഇയാള്‍ വിദ്യാർഥിനികളെ ശല്യപ്പെടുത്തുന്നത് പതിവായിരുന്നു. ബസില്‍ സ്ഥിരമായി ശല്യം ചെയ്യാറുണ്ടെന്ന് വിദ്യാർഥിനികള്‍ പോലീസിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരേ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. വിദ്യാർഥിനി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ടീമുകളായിത്തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പെരുമ്ബാവൂർ ഭാഗത്തുനിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group