ആരും വലിഞ്ഞു കയറി വരണ്ട: എല്ലാത്തിനും ഒരു സമയമുണ്ട്: കോട്ടയം മെഡിക്കൽകോളജ് സൂപ്രണ്ട് ഓഫീസിൽ പൊതുജനങ്ങൾക്കും ജീവനക്കാർക്കും സന്ദർശനത്തിന് നിയന്ത്രണം

Spread the love

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ സന്ദർശനത്തിന് പൊതുജനങ്ങൾക്കും ജീവനക്കാർക്കും ആശുപത്രി സൂപ്രണ്ട് നിയന്ത്രണം ഏർപ്പെടുത്തി.

ആഗസ്റ്റ് ഒന്നിനിറക്കിയ ഉത്തരവിൽ ഓഫീസിൻ്റെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിലേക്കായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് പറയുന്നു.സന്ദർശകരുടെ പ്രവേശനം ഉച്ചയ്ക്ക് ശേഷം 12.30 മുതൽ 1 മണി വരേയും 2 മുതൽ 2.30 വരേയുമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

പൊതുജനങ്ങളുടേയും,ജീവനക്കാരുടേയും അപേക്ഷ കൾ,പരാതികൾ,നിവേദനങ്ങൾ എന്നിവ ഉണ്ടെങ്കിൽ ഫ്രണ്ട് ഓഫീസിൽ സ്ഥാപിച്ചിട്ടുള്ള തപാൽ പെട്ടിയിൽ നിക്ഷേപിക്കണമെന്നാണ് നിർദ്ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ മൂവായിരത്തിലധികം ആശുപത്രി ജീവനക്കാർ മൂന്ന് ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്ന ആശുപത്രിയിൽ ഈ ഉത്തരവ് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും, ഇത് സേവന നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഈ ഉത്തരവ് പിൻവലിക്കണമെന്നാവശ്യ പെട്ടു കൊണ്ട് പ്രതിപക്ഷ സർവ്വീസ് സംഘടന സമരത്തിന് തയ്യാറാകുമെന്ന് പറയുന്നു.

മാത്രമല്ല ആശുപത്രിയാകുമ്പോൾ അടിയന്തര സ്വഭാവമുള്ള പല കാര്യങ്ങളും സൂപ്രണ്ടിനെ കണ്ട് ധരിപ്പിക്കേണ്ടതായിട്ടുണ്ട്.