ഫോണിനെ ചൊല്ലി വാക്കുതർക്കം; അയൽവാസിയുടെ ജനനേന്ദ്രിയം യുവാവ് കടിച്ചുമുറിച്ചു; ​ഗുരുതരമായി മുറിവേറ്റ അയൽവാസിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; ഇയാളുടെ പരാതിയിൽ പോലീസ് കസ്റ്റഡിയിലെടുത്ത കാപ്പ കേസ് പ്രതി സ്റ്റേഷനിൽനിന്ന് ചാടിപോയി

Spread the love

തിരുവല്ല: ബാര്‍ പരിസരത്ത് പരസ്പരം പോരടിച്ച രണ്ട് യുവാക്കളില്‍ ഒരാളുടെ ജനനേന്ദ്രിയം എതിരാളി കടിച്ചുമുറിച്ചു. പോലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതി സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ടു.

കുറ്റപ്പുഴ പാപ്പിനിവേലില്‍ വീട്ടില്‍ സുബിന്‍ അലക്സാണ്ടര്‍ (28) ആണ് രക്ഷപ്പെട്ടത്. ഇയാള്‍ അയല്‍വാസിയായ സവീഷ് സോമന്റെ(35) ജനനേന്ദ്രിയമാണ് കടിച്ചുമുറിച്ചത്.

തിരുവല്ല നഗരമധ്യത്തിലെ ബാറില്‍ ചൊവ്വാഴ്ച രാത്രിയാലാണ് സംഭവങ്ങളുടെ തുടക്കം. ഇരുവരും ഒരുമിച്ച് ബാറില്‍ എത്തിയതല്ലെന്ന് പോലീസ് പറഞ്ഞു. ബാറില്‍നിന്ന് മദ്യപിച്ച് ഇറങ്ങിയ സുബിന്‍ വളപ്പില്‍നിന്ന സവീഷിന്റെ കൈയില്‍നിന്ന് ഫോണ്‍ വാങ്ങി ആരെയോ വിളിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് ഫോണ്‍ തിരികെ തരണമെങ്കില്‍ മൂവായിരം രൂപ ആവശ്യപ്പെട്ടതായി സവീഷ് പോലീസിനോട് പറഞ്ഞു. ഇരുവരും തമ്മിലുള്ള തര്‍ക്കം അടിയില്‍ കലാശിച്ചു. ഇതിനിടെയാണ് സുബിന്‍ സവീഷിന്റെ രഹസ്യഭാഗത്ത് കടിച്ചത്. വൃഷണത്തിന് ഗുരുതരമായി പരിക്കേറ്റ സവീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

മുറിഞ്ഞ ഭാഗത്ത് 18 തുന്നല്‍ ഇടേണ്ടിവന്നു. സവീഷിന്റെ അടിയേറ്റ് സുബിന്റെ ചെവിക്കും മുറിവേറ്റു. അടിപിടിയറിഞ്ഞ് എത്തിയ പോലീസ് സുബിനെ ഉടന്‍ കസ്റ്റഡിയിലെടുത്തു. താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

രാത്രി പത്തുമണിയോടെയാണ് സുബിന്‍ പോലീസ് സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ടത്. ഈ സമയത്ത് സവീഷിന്റെ മൊഴിയെടുത്ത് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടില്ലാഞ്ഞതിനാല്‍ സുബിനെ ലോക്കപ്പില്‍ ആക്കിയിരുന്നില്ലെന്ന് എസ്.എച്ച്.ഒ. പറഞ്ഞു.

രാത്രി പത്തരയോടെ സവീഷിന്റെ പരാതിയില്‍ കേസ് എടുത്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുളള സുബിനെ കഴിഞ്ഞവര്‍ഷം കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. കസ്റ്റഡിയിലെടുത്തയാള്‍ രക്ഷപ്പെടാനിടയായത് സംബന്ധിച്ച് വകുപ്പുതല അന്വേഷണം ഉണ്ടാകുമെന്ന് ഡിവൈ.എസ്.പി. എസ്. അര്‍ഷാദ് പറഞ്ഞു.