വയനാടിന് തണലാവാൻ ദുരിതാശ്വാസനിധിയിലേക്ക് സഹായം നൽകി ഇസ്രായേൽ യുവാവായ ഷക്കർ; മലയാളിയായ പ്രവീൺ മാത്യുവിന് മൂന്നുലക്ഷം രൂപയാണ് ഇയാൾ നൽകിയത്
തിരുവനന്തപുരം : വയനാട് ഉരുൾപൊട്ടലിൽ സകലതും നഷ്ടമായവർക്ക് തണലൊരുക്കാനായി നാട് ഒന്നിക്കുന്നു. വയനാടിന് കൈത്താങ്ങാവാൻ പ്രവീൺ മാത്യു എന്ന മലയാളി യുവാവിന് തന്റെ ഇസ്രയേലി സുഹൃത്ത് ഷക്കർ മൂന്ന് ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനായി നൽകിയത്.
‘you donate it in your own name’ എന്ന മെസേജോടെ 2814 യുകെ പൗണ്ടാണ് ഷക്കർ, പ്രവീൺ മാത്യുവിന് അയച്ചു നൽകിയത്. പ്രളയ കാലത്തും ഷാക്കർ കേരളത്തിന് സാമ്പത്തിക സഹായം നൽകിയിരുന്നെന്നും പ്രവീൺ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നെ സ്ഥിരമായി ഫോളോ ചെയ്യുന്നവർക്ക് ഷക്കറിനെ അറിയാമായിരിക്കും. അറിയാത്തവർക്ക് വേണ്ടി ലളിതമായി പറയാം. ഞാൻ യാത്രകളിൽ നിന്നും ലഭിച്ചിട്ടുള്ളതിൽ ഏറ്റവും തീവ്രമായ ബന്ധം പുലർത്തുന്ന ആളാണ് ഷക്കർ. ഇസ്രയേൽ സ്വദേശി ആണ്. ഇപ്പൊ യുകെയിൽ. ഇന്നുച്ചയ്ക്ക് വിളിച്ചിരുന്നു. വയനാട്ടിലെ അവസ്ഥയിൽ concerned ആണെന്ന് പറയാതെ പറഞ്ഞു.
പ്രളയ കാലത്ത് നമ്മെ സാമ്പത്തികമായി സഹായിച്ച ആളാണ്. അതോണ്ട് ഞാനും അത്യാഗ്രഹിച്ചു. പക്ഷേ ഷക്കർ അത്തരം വാഗ്ദാനങ്ങൾ നൽകിയില്ല പക്ഷേ ഉച്ച തിരിഞ്ഞു 3 മണി ആയപ്പോൾ 2814 യുകെ പൗണ്ട് എൻ്റെ PayPal account വഴി ക്രെഡിറ്റ് ആയി. ഏകദേശം മൂന്ന് ലക്ഷം രൂപ. പിറകെ മെസ്സേജ് വന്നു “you donate it in your own name. Nothing to bother” എന്ന്. മനുഷ്യത്വത്തിനു മതിൽ ഒന്നുമില്ലെന്ന്…!!!!