play-sharp-fill
കോട്ടയം ആർപ്പൂക്കരയിൽ ഓട്ട മത്സരത്തിനിടെ കുഴഞ്ഞു വീണ ഏഴാം  ക്ലാസ് വിദ്യാർഥിനി മരിച്ചു

കോട്ടയം ആർപ്പൂക്കരയിൽ ഓട്ട മത്സരത്തിനിടെ കുഴഞ്ഞു വീണ ഏഴാം  ക്ലാസ് വിദ്യാർഥിനി മരിച്ചു

കോട്ടയം : ആർപ്പൂക്കരയിൽ സ്കൂളിലെ ഓട്ട മത്സരത്തിനിടെ കുഴഞ്ഞു വീണ് ഏഴാം  ക്ലാസ് വിദ്യാർഥിനി  മരിച്ചു.

കരിപ്പൂത്തട്ട് ചേരിക്കൽ നാഗംവേലിൽ ലാൽ സി. ലൂയിസിൻ്റെ മകൾ ക്രിസ്റ്റൽ ( കുഞ്ഞാറ്റ – 12) ആണ് മരിച്ചത്.

ആർപ്പൂക്കര സെൻ്റ് ഫിലോമിന ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. കഴിഞ്ഞ ദിവസം സ്കൂളിലെ ഓട്ട മത്സരത്തിൽ പങ്കെടുക്കുന്നതിനിടയിലാണ് കുഴഞ്ഞ് വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രി വെൻ്റിലേറ്ററിൽ കഴിയുമ്പോൾ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖവും നേരത്തെ ഉണ്ടായിരുന്നതായും വിവരമുണ്ട്.