
പാലം തകർന്ന് ലോറി നദിയിൽ വീണു; ഡ്രൈവറെ രക്ഷിച്ചു
കാർവാർ (കർണാടക): ഉത്തര കന്നഡ ജില്ലയിലെ കാർവാറിൽ കാളീനദിയിൽ കർണാടകയെ ഗോവയുമായി ബന്ധിപ്പിക്കുന്ന പഴയ പാലം തകർന്നുവീണു. പാലത്തിലുണ്ടായിരുന്ന ലോറിയും നദിയിലേക്കു വീണെങ്കിലും ഡ്രൈവർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ പുലർച്ചെ 1.30ന് ആണ് അപകടം. നദിയിൽ മുങ്ങിത്താണ ലോറിക്കു മുകളിൽ കയറിനിന്ന ഡ്രൈവർ തമിഴ്‌നാട് സ്വദേശി ബാലമുരുകനെ നദിയിലുണ്ടാ യിരുന്ന മത്സ്യത്തൊഴിലാളിക ളും ആ സമയം അതുവഴി എത്തിയ പൊലീസ് പട്രോളിങ് സംഘവും ചേർന്ന് രക്ഷിച്ചു.
കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി, ലോറി ഡ്രൈവർ അർജുനെ കാണാതായ ഷിരൂരിൽ നിന്ന് 46 കിലോ മീറ്റർ അകലെയാണ് തകർന്ന പാലം. ഗോവയിൽ നിന്ന് കാർവാറിലേക്ക് വരികയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. പാലത്തിൻ്റെ മൂന്നു സ്പാനു കൾ തകർന്നുവീണു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാർവാറിനും സദാശിവഘഡി നും ഇടയിലെ 41 വർഷം പഴക്കമുള്ള പാലത്തിലൂടെ ഗോവയിൽനിന്നു കാർവാർ ഭാഗത്തേക്ക് വൺവേ ഗതാഗതം മാത്രമാണ് ഉണ്ടായിരുന്നത്.
തൊട്ടടുത്ത് 10 വർഷം മുൻപ്
നിർമിച്ച പാലത്തിലൂടെയാണ് ഗോവയിലേക്കുള്ള വാഹന ങ്ങൾ പോകുന്നത്. അപകടത്തിനു ശേഷം പുതിയ പാലത്തിലൂടെ ഭാരവാഹനങ്ങൾ നിരോധി ച്ചു. ഭാരവാഹനങ്ങൾ അങ്കോലയിൽനിന്ന് യെല്ലാപ്പുര വഴി പോകണം.