
വീട്ടിനുള്ളിൽ യുവതിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി ; രണ്ടാമത്തെ പ്രസവത്തിന് ശേഷം യുവതിയ്ക്ക് മാനസിക സമ്മർദമുണ്ടായിരുന്നതായ് ബന്ധുക്കള്‍
തിരുവനന്തപുരം : നെടുമങ്ങാട് കല്ലറയില്‍ യുവതി വീടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യചെയ്തു. കല്ലറ മുതുവിള വൈദ്യൻമുക്ക് സ്വദേശി സുമ(37)യാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയത്.
ബുധനാഴ്ച രാവിലെ 11.30-ഓടെയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
സുമയുടെ ഭർത്താവ് ശരത് വർക്ക്ഷോപ്പ് ജീവനക്കാരനാണ്. രണ്ട് കുട്ടികളുണ്ട്. മക്കള്‍ സ്കൂളില്‍ പോയതിന് ശേഷം വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തായിരുന്നു സംഭവം. വീടിന്റെ രണ്ടുവശത്തെയും വാതിലുകള്‍ അടച്ചിട്ടശേഷം യുവതി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ വാതില്‍ തകർത്ത് അകത്ത് കയറിയാണ് തീയണച്ചത്. വെഞ്ഞാറമൂട് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാമത്തെ പ്രസവത്തിന് ശേഷം സുമയ്ക്ക് മാനസികസമ്മർദം കൂടുതലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പ്രസവത്തിന് ശേഷം ശാരീരികപ്രശ്നങ്ങളും അലട്ടിയിരുന്നു. സംഭവത്തില്‍ പാങ്ങോട് പോലീസ് കേസെടുത്തു.