
വള്ളികുന്നം : ആലപ്പുഴ വള്ളിക്കുന്നം സുഹൃത്തിനെ മർദിച്ചവശനാക്കി ഒന്നരപ്പവന്റെ സ്വർണമാല കവർന്നശേഷം ഒളിവില്‍പ്പോയ പ്രതി അഞ്ചുമാസത്തിനുശേഷം പോലീസ് പിടിയില്‍.
താമരക്കുളം കണ്ണനാകുഴി ശ്രീകൃഷ്ണഭവനില്‍ ചിക്കു എന്നുവിളിക്കുന്ന ദീപു(30)വിനെയാണ് വള്ളികുന്നം പോലീസ് അറസ്റ്റുചെയ്തത്.
ഇലിപ്പക്കുളം കുറ്റിപ്പുറത്ത് വീട്ടില്‍ ആകാശിന്റെ മാല പൊട്ടിച്ചെടുത്തു കടന്ന കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ഫെബ്രുവരി 16-നു രാത്രിയില്‍ ഇലിപ്പക്കുളം സ്വദേശി പ്രസാദിന്റെ തട്ടുകടയില്‍വെച്ചാണ് കേസിനാസ്പദമായ സംഭവം. കേസില്‍ രണ്ടും മൂന്നും പ്രതികളായ വള്ളികുന്നം സ്വദേശികളായ ഗോകുല്‍ (28), അരുണ്‍ പൊടിയൻ (27) എന്നിവരെ നേരത്തേ റിമാൻഡുചെയ്തിരുന്നു. വിദേശത്തുനിന്ന് അവധിക്കു നാട്ടിലെത്തിയ ആകാശിനോട് ചെലവുചെയ്യാൻ സുഹൃത്തായ അരുണ്‍ പൊടിയൻ ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനു വിസമ്മതിച്ചതിനെത്തുടർന്ന് ആകാശിനെ മൂവരുംചേർന്ന് മർദിക്കുകയും കഴുത്തിലെ സ്വർണമാല പൊട്ടിച്ചെടുത്ത് കടക്കുകയുമായിരുന്നു. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ ഒന്നാംപ്രതി ദീപു ബൈക്കില്‍ സഞ്ചരിക്കവെ വള്ളികുന്നം സംസ്കൃത സ്കൂളിനുസമീപംവെച്ചാണ് വള്ളികുന്നം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ടി. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ ഇയാളെ കായംകുളം കോടതിയില്‍ ഹാജരാക്കി റിമാൻഡുചെയ്തു.