ലാവോസിലേക്ക് മനുഷ്യക്കടത്ത് നടത്തിയതിന് കേസെടുത്ത് തോപ്പുംപടി പോലീസ്, റിക്രൂട്ട് ചെയ്തത് യിങ് ലോങ് എന്ന ചൈനീസ് കമ്പനിയിലേക്ക്

Spread the love

കൊച്ചി : ലാവോസിലെ ചൈനീസ് കമ്പനിയിലേക്ക് മനുഷ്യക്കടത്തെന്ന പരാതിയില്‍ എറണാകുളം തോപ്പും പടി പൊലീസ് കേസെടുത്തു.

video
play-sharp-fill

ആറുപേരെയാണ് പളളുരുത്തി സ്വദേശിയായ ഏജന്‍റ് വഴി ലാവോസിലെ യിങ് ലോങ് എന്ന കമ്പനിയിലേക്ക് റിക്രൂട്ട് ചെയ്തത്. ഓണ്‍ലൈൻ തട്ടിപ്പുശ്യംഖലയുടെ ഭാഗമാക്കി ജോലിയെടുപ്പിക്കുന്നതിനാണ് കൊണ്ടുവന്നതെന്ന് അവിടെയെത്തിയപ്പോഴാണ് മനസിലായത്. ഒരാള്‍ക്ക് നാലുലക്ഷം രൂപ വീതം ചൈനീസ് കമ്പനി ഏജന്‍റിന് നല്‍കുകയും ചെയ്തതായി എഫ്‌ഐആറില്‍ പറയുന്നു. പോയവർ തിരികെയെത്തി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ചൈനീസ് കമ്പനിയെ അടക്കം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ഏജന്‍റിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

നേരത്തെ തിരുവനന്തപുരത്തും സമാനമായ രീതിയിലുള്ള സംഭവം നടന്നിരുന്നു. അതായത് മനുഷ്യക്കടത്തിന്റെ ഭാഗമായി ആളുകളെ വിദേശത്ത് എത്തിക്കുകയും അവിടെ വെച്ച്‌ ചൈനീസ് കമ്പനികൾക്ക് വിറ്റ് അവരെ പിന്നീട് ഓണ്‍ലൈൻ തട്ടിപ്പിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്തു എന്നുള്ളതായിരുന്നും ആരോപണം. സമാനമായ രീതിയില്‍ ആറ് പേരാണ് തോപ്പുംപടി ഭാഗത്ത് നിന്ന് ലാവോസിലേക്ക് പോയത്. ഇവിടെ നിന്നുള്ള ഏജന്റാണ് കൊണ്ടുപോയത്. അവരെ യിങ്ലോങ് എന്ന കമ്പനിക്ക് വിറ്റു എന്നാണ് പറയുന്നത്. ഓരോരുത്തർക്കും നാല് ലക്ഷം രൂപ വീതമാണ് കമ്ബനി ഏജന്റിന് നല്‍കിയത്. ആകെ 24 ലക്ഷം രൂപ കിട്ടി എന്ന് പറയപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊണ്ടുപോയ ആളുകളെ ഓണ്‍ലൈൻ തട്ടിപ്പിന്റെ ഭാഗമാക്കി മാറ്റി ഒരു മുറിയില്‍ അടച്ചു എന്നാണ് പറയപ്പെടുന്നത്. അവിടെ മലയാളികള്‍ അടക്കമുള്ള മറ്റ് ആളുകളും ഉണ്ടായിരുന്നു. പലരെയും മർദിക്കുന്നത് തങ്ങള്‍ കണ്ടിട്ടുണ്ട് എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഇവർ അവിടെ തടവിലായിരുന്നു. ഇത് മനുഷ്യക്കടത്തിന്റെ ഭാഗമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഏജന്റായ മലയാളിയെ പൊലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തിവരുന്നതായും പൊലീസ് അറിയിച്ചു.