
എസ്എൻഡിപി ശാഖാ ഭരണം പിടിച്ചെടുക്കാൻ സി പി എം: ആലപ്പുഴ ചാരമംഗലം ശാഖയിൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ പാനലിന് വിജയം
ആലപ്പുഴ :ലോക്സഭാ തിര ഞ്ഞെടുപ്പിലുണ്ടായ വോട്ട് ചോർച്ച ആവർത്തിക്കാതിരിക്കാൻ എസ്എൻഡിപി ശാഖകളിൽ സ്വാധീനമുറപ്പിക്കാൻ സിപിഎം നീക്കം തുടങ്ങി. മുഹമ്മ മേഖലയിൽ നടന്ന ശാഖാഭരണസമിതി തിരഞ്ഞെടുപ്പിൽ നിലവിലുള്ള ഭരണസമിതിയുടെ പാനലിനെതിരെ സിപിഎം പ്രവർത്തകർ അവതരിപ്പിച്ച പാനൽ വിജയിച്ചു.
എസ്എൻഡിപി യോഗവുമായി പാർട്ടിക്കു പ്രശ്നമൊന്നും ഇല്ലെന്നും ശാഖകൾ പിടിക്കാൻ ആലോചിക്കുന്നില്ലെന്നും ഒരു വശത്തു നേതാക്കൾ പറയുമ്പോഴാണ് അതിനു വിരുദ്ധമായി അപ്രതീക്ഷിത നീക്കമുണ്ടായത്. കണിച്ചുകുളങ്ങര എസ്എൻ ഡിപി യൂണിയനിലെ ചാരമംഗലം 539-ാം നമ്പർ ശാഖയിലാണ് ഔദ്യോഗിക പാനലിനെ വെല്ലു വിളിച്ചു സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ നേതൃത്വ ത്തിൽ പാനൽ അവതരിപ്പിച്ചത്.
പാർട്ടിക്കാർക്കു മേൽക്കൈയുള്ള പാനൽ വന്നതോടെ ഔദ്യോഗിക വിഭാഗം പാനൽ പിൻവലിച്ചു. ഇതോടെ മറുപക്ഷത്തിന് എതിരില്ലാതായി. സിപിഎം ലോക്കൽ കമ്മിറ്റിയംഗം ജി.മുരളിയാണു പുതിയ : സെക്രട്ടറി. സിപിഎമ്മിന്റെ 2 ബ്രാഞ്ച് സെക്രട്ടറിമാർ കമ്മിറ്റിയിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാൾ യൂണിയൻ പ്രതിനിധിയാകും. യോഗ നടപടികൾ നിരീക്ഷിച്ചു പാർട്ടി ലോക്കൽ നേതാക്കൾ സമീപത്തുതന്നെ ഉണ്ടായിരുന്നെന്നും പറയുന്നു. ഔദ്യോഗിക പാനലിൽ വൈസ് പ്രസിഡന്റ്റ് സ്ഥാനത്തേക്ക് ഉൾ :പ്പെടുത്തിയിരുന്ന റാവുവാണു സിപിഎം ആശീർവാദത്തോടെയുള്ള പാനലിലെ പ്രസിഡന്റ്. പാനലിൽ പ്രസിഡന്റായി ആദ്യം ഉൾപ്പെടുത്തിയതു ജി.മുരളിയെയാണ്.
പ്രസിഡന്റ് സ്ഥാനത്തിൽ താൽപര്യമുണ്ടെന്ന് ഔദ്യോഗിക പാനലിലെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായ റാവു അറിയിച്ചതോടെ അദ്ദേഹ ത്തെ പ്രസിഡന്റും മുരളിയെ സെക്രട്ടറിയുമാക്കി. റാവുവും പാർട്ടി അംഗമാണ്.
യഥാർഥ ശ്രീനാരായണീയരെ ഒഴിവാക്കിയെന്നും പാർട്ടി തീരുമാനമെന്നു പറഞ്ഞു ഭീഷണിയുടെ രീതിയിലാണു പാനൽ അവതരിപ്പിച്ചതെ ന്നും ആരോപണമുയർന്നു. യോഗം നേതൃത്വത്തിനു പരാതി നൽകാൻ മുൻ ഭാരവാഹികൾ ഉൾ പ്പെടെയുള്ളവർ നീക്കം തുടങ്ങി.