video
play-sharp-fill
തിരിച്ചറിയാൻ അവശേഷിച്ചത് ഒരു ‘മൂക്കുത്തി’: സുഹൃത്തിനെ തിരിച്ചറിഞ്ഞ് കൽപ്പറ്റ എൻഎംഎസ്എം ഗവൺമെന്റ് കോളേജ് വിദ്യാർത്ഥികൾ

തിരിച്ചറിയാൻ അവശേഷിച്ചത് ഒരു ‘മൂക്കുത്തി’: സുഹൃത്തിനെ തിരിച്ചറിഞ്ഞ് കൽപ്പറ്റ എൻഎംഎസ്എം ഗവൺമെന്റ് കോളേജ് വിദ്യാർത്ഥികൾ

 

മേപ്പാടി: ചൂരൽമല ഉരുൾപൊട്ടലിൽ  തിരിച്ചറിയാനാവാതെ അനേകം മൃതദേഹങ്ങൾ സംസ്കരിച്ചു. തിരിച്ചറിയാൻ കഴിയാതെ  ജീര്‍ണിച്ചുപോയ ശരീരം കണ്ടപ്പോള്‍ തങ്ങളുടെ സുഹൃത്തിന്റെ ആണെന്ന് വിദ്യാർഥികൾ തിരിച്ചറിഞ്ഞു.

 

കല്‍പ്പറ്റ എന്‍എംഎസ്‌എം ഗവ.കോളജില്‍ നിന്നെത്തിയ മൂന്നാം വര്‍ഷ ബിഎ സാമ്പത്തിക ശാസ്ത്രം വിദ്യാര്‍ത്ഥികള്‍ക്ക് സഹപാഠിയെ തിരിച്ചറിയാന്‍ കഴിഞ്ഞത് . ചൂരല്‍മല ദുരന്തത്തില്‍ മരണത്തിലേക്ക് ഒഴുകിപ്പോയ വര്‍ഷയുടെ മൂക്കുകുത്തി കണ്ടപ്പോള്‍ അവരുറപ്പിച്ചു. അത് അവരുടെ സഹപാഠി വര്‍ഷ തന്നെ.

 

മൃതദേഹം കാണാനെത്തിയ അധ്യാപിക ശാലിനി, വിദ്യാര്‍ത്ഥികളായ അഭിന്‍, ധീരജ്, വിപിന്‍, വിഷ്ണു, ഹഫിസ് എന്നിവര്‍ക്ക് കരച്ചിലടക്കാനായില്ല. ചൂരല്‍മലയില്‍ കുടുംബത്തോടെ മരണത്തിലേക്ക് പോയ ബാലഗോപാലന്‍, സൗമ്യ ദമ്പതികളുടെ മകളാണ് വര്‍ഷ. ഇരട്ട സഹോദരന്‍ വൈഷ്ണവിന്റെ മൃതദേഹം തലേദിവസം സംസ്‌കരിച്ചിരുന്നു. എല്‍ദോ മാര്‍ ബസേലിയസ് കോളജ് വിദ്യാര്‍ത്ഥിയാണ് വൈഷ്ണവ്. തലേദിവസം സഹോദരനെ ദഹിപ്പിച്ച അതേ ചിതയില്‍ സഹോദരിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group