
തൊടുപുഴയിലെ ഏഴു വയസുകാരന്റെ മരണം, ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു , സർക്കാരിന് പണിയാകും
സ്വന്തംലേഖകൻ
കൊച്ചി: തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ മർദനമേറ്റ് ഏഴു വയസുകാരൻ മരിച്ച സംഭവത്തെത്തുടർന്നു ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ എതിർകക്ഷികളായ സർക്കാരിനും ഡിജിപിക്കും ഇടുക്കി ജില്ലാ പോലീസ് മേധാവിക്കും വനിതാ ശിശുക്ഷേമ വകുപ്പ് സ്പെഷൽ സെക്രട്ടറിക്കും നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദേശിച്ചു.ഏഴു വയസുകാരൻ ചികിത്സയിൽ കഴിയുന്നതുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളെത്തുടർന്നു ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റീസിന് എഴുതിയ കത്തിനെത്തുടർന്നാണു ഹൈക്കോടതി വിഷയം സ്വമേധയാ പരിഗണിക്കാൻ തീരുമാനിച്ചത്. കുട്ടി കഴിഞ്ഞദിവസം മരിച്ച വിവരം കേസ് ഇന്നലെ പരിഗണനയ്ക്കെടുത്തപ്പോൾ സർക്കാർ അഭിഭാഷകൻ അറിയിച്ചു. പ്രതി അരുണ്‍ ആനന്ദിനെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും ഇയാൾ റിമാൻഡിലാണെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി.
ഒരു മാസത്തിനുള്ളിൽ സർക്കാർ മറുപടി നൽകണം.